ബെംഗളൂരു : ‘മലയാളി ചേട്ടന്മാരുടെ’ കടകളും സ്ഥാപനങ്ങളുമാണ് ബംഗളുരു നഗരത്തിലെ ഓരോ മുക്കും മൂലയും കച്ചവടത്തിന്റെ പുതിയ രീതികളെ പരിചയപ്പെടുത്തിയത് . പ്രത്യേകിച്ച് കണ്ണൂർക്കാരുടെ ബക്കറികളും ജ്യുസ് ഷോപ്പുകളും . ചേട്ടാ ചേട്ടാ എന്ന വിളികളായിരിക്കും കന്നടികരുൾപ്പെടയുള്ളവർ ബേക്കറികളിൽ പോയാൽ കടക്കാരനെ അഭിസംബോധന ചെയ്യുന്നത് , അതിനു കാരണം നഗരത്തിലെ കടകളിൽ കൂടുതലും മലയാളികളായ കച്ചവടക്കാരുടെ കയ്യിലാണ് .എന്നാൽ രണ്ടാം വട്ടവും നഗരം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ കടകളും പൂട്ടി കട ബാധ്യതകളിൽ മുങ്ങുകയാണ് ഈ കച്ചവ ഡക്കർ
രാവിലെ 6 മുതൽ 10 വരെയാണ് ബേക്കറികൾക്ക് പ്രവർത്തന അനുമതി നൽകിയിരിക്കുന്നത്.കുറഞ്ഞ സമയം കച്ചവടം നടത്തിയിട്ട് കാര്യമില്ലെന്ന് വ്യാപാരികൾ പറയുന്നു . ബേക്കറികൾ ഉൾപ്പെടെ അടച്ചുപൂട്ടി മലയാളി കച്ചവടക്കാർ. കച്ചവടം പേരിന് മാത്രമായതോടെയാണ് പലരും കടമുറികൾ അടച്ചിടുകയാണ്.
വാടക നൽകുന്നതിന് പുറമേ വൈദ്യുതി, ജലം എന്നിവയ്ക്കുള്ള തുകയും കണ്ടെത്തണം. നിലവിൽ പ്രതിദിനം 500 രൂപയുടെ പോലും കച്ചവടം നടക്കുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്. പാക്കറ്റ് ഉൽപന്നങ്ങൾ മാത്രമാണ് വിറ്റുപോകുന്നത്. കൂടുതൽ സ്റ്റോക്കെടുത്താൽ തന്നെ വിറ്റുപോകുന്ന കാര്യം സംശയമാണ്. കഴിഞ്ഞ വർഷം ലോക്ഡൗണിനെ തുടർന്ന് 3 മാസത്തോളം ബേക്കറികൾ അടച്ചിടേണ്ടി വന്നതോടെ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പയെടുത്തും മറ്റുമാണ് വീണ്ടും കച്ചവടം പുനരാരംഭിച്ചത്. ബിസ്കറ്റ്, റസ്ക്, ബ്രഡ് എന്നിവയാണ് ഇപ്പോൾ കൂടുതലായി വിറ്റഴിയുന്നത്.
ചായ, സമൂസ, വിവിധ തരം പകൾ എന്നിവയുടെ വിൽപന നിർത്തിയിരിക്കുകയാണെന്ന് ബേക്കറി ഉടമകൾ പറയുന്നു .
ലോക്ഡൗൺ സമയത്ത് പൂർണമായി അടച്ചിട്ടതിനാൽ ചില കെട്ടിട ഉടമകൾ വാടകയിൽ കുറവ് നൽകിയിരുന്നു. കൂടുതൽ നഷ്ടം നേരിട്ടാൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കച്ചവടക്കാർ. ഇത് കൊണ്ടാണ് പലരും ബേക്കറികൾ പൂട്ടിയിട്ട് നാട്ടിലേക്ക് മടങ്ങിയത്. ബേക്കിങ് യൂണിറ്റുകളിലെ തൊഴിലാളികൾക്കും പണിയില്ലാതായതോടെ പ്രതിസന്ധി രൂക്ഷമാണ്.