Home Featured ബെംഗളൂരു: മദ്രസാ രക്ഷിതാക്കൾക്കായി ‘അത്തർഗീബ് 4.0’ ഓൺലൈൻ നോളജ് സെഷൻ ഇന്ന് വൈകുന്നേരം നടക്കും

ബെംഗളൂരു: മദ്രസാ രക്ഷിതാക്കൾക്കായി ‘അത്തർഗീബ് 4.0’ ഓൺലൈൻ നോളജ് സെഷൻ ഇന്ന് വൈകുന്നേരം നടക്കും

by admin

മക്കളുടെ ആത്മീയ ബോധവും ദീനി അറിവും ശക്തിപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ, ബാംഗ്ലൂർ ഇസ്ലാഹി സെന്റർ മദ്രസാ രക്ഷിതാക്കൾക്കായി പ്രതിമാസം ഓൺലൈനായി സംഘടിപ്പിക്കുന്ന നോളജ് സെഷൻ പരമ്പരയായ ‘അത്തർഗീബ് 4.0’ ഇന്ന് വൈകിട്ട് 8.45ന് നടക്കും.

മദ്രസാ വിദ്യാർത്ഥികളിൽ ആത്മീയ പ്രചോദനവും ദീനി ജീവിതബോധവും വളർത്തുന്നതിൽ രക്ഷിതാക്കളെ സജീവ പങ്കാളികളാക്കുക, പുതുതലമുറയെ ദീനി ബോധവത്കരണത്തിലേക്ക് കൂടുതൽ ആകർഷിക്കുക, കുടുംബങ്ങളുടെ സഹഭാഗിത്വം ഉറപ്പാക്കുക എന്നിവയാണ് ഈ സെഷന്റെ പ്രധാന ലക്ഷ്യങ്ങൾ.അത്തർഗീബ്’ നോളജ് സെഷൻ പരമ്പരയുടെ ഭാഗമായി ഓരോ മാസവും രണ്ട് പ്രചോദനാത്മക ഓൺലൈൻ ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. ഇതിൽ ഒരു സെഷൻ മാതാപിതാക്കൾക്കായും മറ്റൊന്ന് കുട്ടികൾക്കായുമാണ്. ഇന്നത്തെ മാതാപിതാക്കൾക്കായുള്ള സെഷനിൽ, പ്രശസ്ത ഇസ്ലാമിക് ഗൈഡൻസ് മെൻ്ററായ ബഹു. സ്വലാഹുദ്ദീൻ ബിൻ സലീം “നമുക്ക് മാതൃകകളാകാം” എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്യും.

പരിപാടി സ്ഥിരമായി സൂം പ്ലാറ്റ്ഫോം മുഖേന ഓൺലൈനായി സംഘടിപ്പിക്കുന്നതാണ്. എല്ലാ സെഷനുകൾക്കും ഒരേ ലിങ്ക് തന്നെയാണ് ഉപയോഗിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി സെഷനിൽ ചേരാവുന്നതാണ്:

https://us06web.zoom.us/j/87398042320?pwd=dxOCxmgyI7N5T22tArmJQpcOT3v7Je.1

കൂടുതൽ വിവരങ്ങൾക്കും സ്ഥിരമായ അപ്ഡേറ്റുകൾക്കുമായി ബാംഗ്ലൂർ ഇസ്ലാഹി സെന്ററിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകയോ, 9656238989, 9900001339 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.https://chat.whatsapp.com/EuHO23NQVgj6Q2ilCkHOyG

എല്ലാ രക്ഷിതാക്കളെയും പരിപാടിയിൽ പങ്കെടുക്കാൻ സംഘാടകർ ഹൃദയപൂർവ്വം ക്ഷണിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group