![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
KL 51 F 2413 റജിസ്റ്ററേഷന്‍ നമ്പറിലുളള മാരുതി വാഗണര്‍ കാറും മറ്റൊരു സ്കോര്‍പിയോ കാറുമാണ് അപകടത്തില്‍പെട്ടത്.വാഗണറിന്ന് പിന്നില്‍ ലോറിവന്നിടിച്ചതിന്ന് ശേഷം വാഗണര്‍ മുന്നിലുളള സ്കോര്‍പിയോ കാറില്‍ ഇടിച്ചു സ്കോര്‍പിയോ മുന്നിലുളള മറ്റൊരു ലോറിക്ക് പിന്നിലിടിച്ചു ഇരു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ട് കാറുകളും തകര്‍ന്നുപോയാണ് അപകടം ഉണ്ടായത്.6 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രാത്രി 10 30 നാണ് അപകടം നടന്നത് യാത്രക്കാരായ 4 പേര് സഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.ബംഗളുരുവിൽ ഐ ടി ജീവനക്കാരാണ് അപകടത്തിൽ പെട്ട മലയാളികൾ എന്ന് സംശയിക്കുന്നു .എറണാകുളം സ്വദേശി ശില്പ ,കോഴിക്കോട് സ്വദേശിയുമാണെന്നുള്ള വിവരം മാത്രമേ ലഭിച്ചിട്ടുള്ളൂ .
മരിച്ച മറ്റുള്ള ആളുകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
==================================================
കർണാടക: സെൽഫോൺ കൈവശം വെച്ചതിന് ഹെഡ്മിസ്ട്രസ് വിദ്യാർത്ഥിനിയുടെ വസ്ത്രം വലിച്ചു കീറി
കർണാടക: സ്‌കൂളിലേക്ക് സെൽഫോൺ കൊണ്ടുവന്നതിന് വിദ്യാർത്ഥിനിയെ വസ്ത്രം വലിച്ചുകീറി സ്‌കൂൾ ഹെഡ്മിസ്ട്രസ്. സംഭവം പുറത്തറിഞ്ഞതോടെ പ്രഥമാധ്യാപികയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ പ്രാദേശിക ഉദ്യോഗസ്ഥർ ശുപാർശ ചെയ്തിട്ടുണ്ട്മാണ്ഡ്യ ജില്ലയിലെ 8, 9, 10 ക്ലാസുകളിലായി 47 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം.
ഹെഡ്മിസ്ട്രസ് കഴിഞ്ഞ ആഴ്ച സ്കൂളിൽ നടത്തിയ സർപ്രൈസ് പരിശോധനയിൽ ഒരു പെൺകുട്ടിയുടെ സെൽഫോൺ ട്രാക്ക് ചെയ്തു. അതിനുള്ള ശിക്ഷയായി അവളെ വസ്ത്രം അഴിക്കുകയും ഫാനിനു താഴെ ഇരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിദ്യാർത്ഥിനി പിന്നീട് മാതാപിതാക്കളോട് പറയുകയും ഇത് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ (ബിഇഒ) ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.സംഭവത്തിൽ അധ്യാപകരും വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന സ്കൂൾ വികസന മോണിറ്ററിംഗ് കമ്മിറ്റി (എസ്ഡിഎംസി) ബിഇഒയ്ക്ക് റിപ്പോർട്ട് നൽ