ബെംഗളൂരു നഗരത്തിൻ്റെ ഭരണം കൈയാളുന്ന തദ്ദേശസ്ഥാപനമായ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യെ വിഭജിക്കാനുള്ള ബില്ലിന്മേലുള്ള റിപ്പോർട്ട് നിയമസഭാ സംയുക്ത സമിതി സ്പീക്കർക്ക് സമർപ്പിച്ചു. ബിബിഎംപിയെ ഏഴ് മിനി കോർപറേഷനുകളായി വിഭജിക്കാനാണ് 13 അംഗ സംയുക്ത നിയമസഭാ സമിതിയുടെ ശുപാർശ. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് 30 മാസവും ചീഫ് കമ്മീഷണർമാർ, സിറ്റി കമ്മീഷണർമാർ എന്നിവർക്ക് മൂന്നു വർഷവും കാലാവധിയാണ് ശുപാർശ ചെയ്യുന്നത്. കർണാടക മുനിസിപ്പൽ കോർപറേഷൻ നിയമം 1976 പ്രകാരം, നിലവിൽ ബിബിഎംപി മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി 12 മാസമാണ്.
ഒന്നരക്കോടി ജനസംഖ്യയുളള ബെംഗളൂരു ഭരിക്കുന്ന ബിബിഎംപിയെ വിഭജിക്കാനായി ‘ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024’ ആണ് സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്. ഭരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക, അഴിമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ നീക്കം. സംയുക്ത നിയമസഭാ സമിതി റിപ്പോർട്ട് സമർപ്പിച്ചതോടെ ബില്ലിന്മേലുള്ള ചർച്ച നിയമസഭയിൽ നടക്കും.
സംയുക്ത സമിതിയുടെ റിപ്പോർട്ട് പ്രകാരം, ബിബിഎംപിയെ 10 ലക്ഷം ജനസംഖ്യയുള്ള ഏഴ് കോർപറേഷനുകളായാകും വിഭജിക്കുക. ഒരു കോർപറേഷനിൽ ഒരു ചതുരശ്രകിലോമീറ്ററിൽ കുറഞ്ഞത് 5000 പേർ ഉണ്ടാകും. പുതിയതായി പ്രഖ്യാപിക്കുന്ന കോർപറേഷനുകളുടെ പേരിന് മുൻപിൽ ബെംഗളൂരു എന്ന് ഉൾപ്പെടുത്തും (ബെംഗളൂരു സൗത്ത് സിറ്റി കോർപറേഷൻ, ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷൻ).
കോർപറേഷനുകളുടെ മേൽനോട്ടത്തിനും ഏകോപനത്തിനുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി സ്ഥാപിക്കാനും സമിതി ശുപാർശ ചെയ്യുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ ബെംഗളൂരു വികസന വകുപ്പ് മന്ത്രിയുമാകും. കൂടാതെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുളള എംഎൽഎമാർ, എംപിമാർ, ഏഴ് മേയർമാരും ബിഎംആർസിഎൽ, ബിഡബ്ലുഎസ്എസ്ബി, ബിഡിഎ തുടങ്ങിയ ഏജൻസികളുടെ തലവന്മാർ എന്നിവർ അംഗങ്ങളാകും
എന്തുകൊണ്ട് ബിബിഎംപി വിഭജനം?2008ൽ ബിബിഎംപി സ്ഥാപിതമായപ്പോൾ ബെംഗളൂരുവിലെ ജനസംഖ്യ 75 ലക്ഷമായിരുന്നു. എന്നാൽ ഇപ്പോഴിത് 1.5 കോടി ആയി. കൂടാതെ റോഡിലെ വാഹനങ്ങളുടെ എണ്ണവും ഒരുകോടിക്ക് അടുത്തെത്തി. 786 ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന ബിബിഎംപി ഭരിക്കുന്നത് ഒറ്റ മേയർ ആംണെന്ന് സയുക്ത നിയമസഭാ സമിതി ചെയർമാനും കോൺഗ്രസ് എംഎൽഎയുമായ റിസ്വാൻ അർഷാദ് ചൂണ്ടിക്കാട്ടി.
അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നത് വ്യാപക അഴിമതിക്കും സുതാര്യതയില്ലായ്മക്കും കാരണമാകും. അധികാര വികേന്ദ്രീകരണം നടന്നില്ലെങ്കിൽ അഴിമതി കൂടുമെന്നും അതിനാലാണ് ബിബിഎംപിയെ ഒന്നിലേറെ കോർപറേഷനുകളായി വിഭജിക്കാൻ തങ്ങൾ ശുപാർശ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഏകോപനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് മേയറുടെ കാലാവധി വർധിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍, പിടിയിലായത് വയനാട്ടില്‍ നിന്ന്
കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍.മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയില്‍ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാല്‍, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്‌ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.