
ബെംഗളൂരു: കനക്പുര റോഡ് വികസിപ്പിക്കുന്നതിനു ബെന്നാർഘട്ടെ വനത്തിലൂടെ 6 കിലോമീറ്റർ മേൽപാലം നിർമിക്കാനുള്ള പദ്ധതിയുമായി ദേശീയപാത അതോറിറ്റി. നിലവിലെ 2 വരി റോഡ് 4 വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു വനത്തിനുള്ളിലൂടെ മേൽപാലം നിർമിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നത്. മരങ്ങൾ മുറിക്കാതെ തന്നെ റോഡ് നിർമിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. ആനത്താര ഉൾപ്പെടുന്ന റോഡിൽ വന്യജീവികളുടെ സുരക്ഷിതത്വം കൂടി ലക്ഷ്യമിട്ടാണ് മേൽ പാലം നിർമിക്കുന്നത്. പകൽ സമയത്ത് പോലും ആനകളെ പതിവായി കാണുന്ന റോഡ് വികസിപ്പിക്കാനുള്ള പദ്ധതി വർഷങ്ങൾക്ക് മുൻപ് ദേശീയപാത അതോറിറ്റി നൽകിയെങ്കിലും വനംവകുപ്പ് അനുമതി നൽകിയിരുന്നില്ല.