Home Featured ബെംഗളൂരു : യത്തിനഹള്ളിയിൽ ബാലറ്റ് പെട്ടികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : യത്തിനഹള്ളിയിൽ ബാലറ്റ് പെട്ടികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

by admin

ബെംഗളൂരു : ഹാവേരി ജില്ലയിലെ യത്തിനഹള്ളിയിൽ പത്ത് ബാലറ്റ് പെട്ടികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജില്ലയിലെ ഷിഗാവ് നിയമസഭാ മണ്ഡലത്തിൽ ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് യത്തിനഹള്ളിയിൽ ബാലറ്റ് പെട്ടികൾ കണ്ടെത്തിയതെന്നത് ദുരൂഹതക്കിടയാക്കി. വ്യാഴാഴ്‌ച രാവിലെ നടക്കാനിറങ്ങിയ ഗ്രാമവാസികളാണ് റോഡരികിലെ ഓവുചാലിൽ പെട്ടികൾ കണ്ടത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുമ്പിന്റെ പഴയ ബാലറ്റ് പെട്ടികളാണിവയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ ബുധനാഴ്ചത്തെ പോളിങ്ങുമായി ഇതിനുബന്ധമില്ലെന്നും അറിയിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്നും പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം; 10 വര്‍ഷത്തെ തടവ് ശരിവെച്ച്‌ ഹൈകോടതി

പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ബലാത്സംഗമായി കണക്കാക്കാമെന്നും ഇത്തരം അവസരങ്ങളില്‍ നിയമപരിരക്ഷ നല്‍കാനാവില്ലെന്നും ബോംബെ ഹൈകോടതി.ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈകോടതി വിധി. ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തെന്നാണ് കേസ്.

വിവാഹം കഴിച്ചെങ്കിലും പെണ്‍കുട്ടി കടന്നുപോയ മോശം അനുഭവങ്ങള്‍ ഇല്ലാതാകുന്നില്ലെന്നും സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതെന്ന് പ്രതി അവകാശപ്പെടുന്നത് വാദത്തിനു വേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്രയിലെ വാർധ സ്വദേശിനിയാണ് പരാതിക്കാരി. പിതാവും സഹോദരിമാരും മുത്തശ്ശിയും അടങ്ങുന്നതാണ് കുടുംബം. അയല്‍ക്കാരനാണ് കേസില്‍ പ്രതിയായത്. 2019ലാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുന്നത്.

ഇതിന് നാല് വർഷം മുമ്ബുതന്നെ പരാതിക്കാരനുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ശാരീരിക ബന്ധത്തിന് പെണ്‍കുട്ടി തയാറായിരുന്നില്ല. ഇതിനിടെ കുടുംബത്തിന്റെ മോശം സാമ്ബത്തികാവസ്ഥ കണക്കിലെടുത്ത് പെണ്‍കുട്ടി അടുത്ത പട്ടണത്തില്‍ ജോലിക്ക് പോയിത്തുടങ്ങി. പ്രതി ഇടക്ക് പെണ്‍കുട്ടിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയും തിരികെ എത്തിക്കുകയും ചെയ്യാൻ ആരംഭിച്ചു.

ഇതിനിടെ പ്രതി നിർബന്ധിച്ച്‌ ശാരീരിക ബന്ധത്തില്‍ ഏർപ്പെടുകയും ഗർഭിണിയാക്കുകയും ചെയ്തു. പിന്നീട് വിവാഹം കഴിച്ചെങ്കിലും പെണ്‍കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായി. ഗർഭഛിദ്രം നടത്തണമെന്നും ആവശ്യപ്പെട്ടു. കുട്ടിയുടെ പിതൃത്വം നിഷേധിച്ചും പീഡനം തുടർന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും വിചാരണക്കൊടുവില്‍ പത്ത് വർഷത്തെ ശിക്ഷ വിധിക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് പ്രതി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group