ബെംഗളൂരു: കെ ആർ പുരം അയ്യപ്പ നഗറിൽ മലയാളിയുടെ ബേക്കറി റസ്റ്റോറന്റ് കട കത്തിനശിച്ചു. തലശ്ശേരി പാനൂർ സ്വദേശി ദർവേശിന്റെ ഉടമസ്ഥതയിലുള്ള ലുലു ബേക്കറി ആന്റ് റെസ്റ്റോറന്റാണ് കത്തിനശിച്ചത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ആളപായമില്ല. മൂന്ന് നിലയിലുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള റെസ്റ്റോറന്റിൽ നിന്നാണ് തീപിടിച്ചത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീ അണച്ചു.