Home Featured നടുറോഡില്‍ പാകിസ്താൻ പതാകയുടെ സ്റ്റിക്കര്‍ പതിച്ചു; ആറ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നടുറോഡില്‍ പാകിസ്താൻ പതാകയുടെ സ്റ്റിക്കര്‍ പതിച്ചു; ആറ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

by admin

ബെംഗളൂരു: വാഹനങ്ങള്‍ കടന്നുപോകുന്ന നടുറോഡില്‍ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദള്‍ പ്രവർത്തകർ അറസ്റ്റില്‍.കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദള്‍ പ്രവർത്തകർ പാക് പതാകയുടെ സ്റ്റിക്കർ പതിച്ചത്.ജഗത് സർക്കിള്‍,സാത് ഗുമ്ബാത് എന്നീ ഭാഗങ്ങളില്‍ ഇന്നലെ പുലർച്ചെ മുതല്‍ക്കാണ് പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ടായിരുന്നു ഈ നീക്കം. സംഭവം അറിഞ്ഞ് പൊലീസ് പോലീസ് പരിശോധിക്കാൻ എത്തിയപ്പോള്‍ ബജ്‌രംഗ് ദള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. മുൻ‌കൂർ അനുമതിയില്ലാതെ റോഡില്‍ പതാക പതിച്ചതിനാണ് പൊലീസ് നടപടിയെടുത്തത്.

എറണാകുളം, തിരുവനന്തപുരത്തുമായി കേസുകളുടെ ‘ആറാട്ട്’; പോസ്റ്റിട്ടെന്ന് സമ്മതിച്ച്‌ ‘ആറാട്ടണ്ണൻ’, ഫോണ്‍ കസ്റ്റഡിയില്‍

സാമൂഹിക മാധ്യമങ്ങളില്‍ മലയാള സിനിമാ രംഗത്തെ നടിമാര്‍ക്കെതിരായ അശ്ലീല പരാമർശത്തില്‍ യൂ ട്യൂബർ സന്തോഷ് വർക്കി അറസ്റ്റിലായിരുന്നു.സിനിമാ നടിമാർക്കെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് വർക്കി അശ്ലീല പരാമർശം നടത്തിയത്. ആറാട്ടണ്ണൻ എന്നറിയപ്പെട്ടുന്ന സന്തോഷ് വർക്കി ഈ മാസം 20നാണ് സിനിമാ നടിമാർക്കെതിരെ അശ്ലീല പരാമർശം കുറിപ്പായി ഇട്ടത്.അതിന് പിന്നാലെ ഇയാള്‍ക്കെതിരെ എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചു.

എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് അമ്മയിലെ അംഗങ്ങളായ 16 പേർന്ന് ചേർന്ന് പരാതി നല്‍കി. തിരുവനന്തപുരത്ത് നിന്ന് ഭാഗ്യലക്ഷമി അടക്കമുള്ളവരും പരാതി നല്‍കി. ഇതിന് പിന്നാലെയാണ് സന്തോഷ് വർക്കിയെ എറണാകുളം നോർത്ത് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.പോസ്റ്റിട്ട കാര്യം സമ്മതിച്ച സന്തോഷ് വർക്കി തെറ്റ് മനസിലാക്കി അടുത്ത ദിവസം തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തെന്നും മൊഴി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചതിന് BNS 75,79 വകുപ്പുകള്‍ക്ക് പുറമേ ഐടി ആക്‌ട് സെക്ഷൻ 67 ഉം സന്തോഷ് വർക്കിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group