മംഗലാപുരത്ത് ഹിന്ദുത്വ നേതാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ ജയിലില്‍ വെച്ച് അപായപ്പെടുത്താൻ ശ്രമം.മംഗലാപുരം സബ് ജയിലില്‍ വെച്ചാണ് പ്രതി നൗഷാദിനെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായത്.ചോട്ടെ നൗഷാദ് എന്ന ഇയാള്‍ ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ്. കൊലപാതകം നടത്തിയ പ്രതിക്ക് എല്ലാ സഹായവും ചെയ്തു നല്‍കിയത് നൗഷാദാണ്. ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ മൈസൂർ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് സബ് ജയിലിലേക്ക് എത്തിച്ചത്.
ഇതിനിടെ ചിലർ നൗഷാദിനെ കല്ലെറിയാൻ ആരംഭിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ജയിലധികൃതർ ഉടൻ തന്നെ ഇടപെട്ടു. നൗഷാദിന് പരിക്കുകകളില്ല.മെയ് ഒന്നിനാണ് ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. ഫാസില്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ് ഷെട്ടി. മംഗളൂരു ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് വെച്ചാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു പൊലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സുഹാസ്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു; ആശങ്കയിലായി മുംബൈ നഗരം
മുംബൈയില്‍ കൊവിഡ് രോഗം വർധിക്കുന്ന വാർത്തകള്‍ക്കിടയില്‍ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തില്‍ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്.കൊവിഡ് രോഗം പിടിപെട്ട രണ്ട് പേർ കെഇഎം ആശുപത്രിയില്‍ മരിച്ചു.എന്നാല്‍ കൊവിഡ് രോഗം മൂർച്ഛിച്ചതിനെ തുടർന്നല്ല മരണമെന്നും മറ്റു രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായിരുന്നുവെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.അർബുദ രോഗത്തിന് ചികിത്സ ചെയ്യുന്ന 59കാരിയും വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന 14-കാരിയുമാണ് മരിച്ചത്.
നഗരത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശങ്കാജനകമല്ലെന്നും ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കെഇഎം ആശുപത്രിയില്‍ കോവിഡ് ബാധിച്ച 15 രോഗികളെ ചികിത്സിച്ചിട്ടുണ്ട്.ഇവർക്കെല്ലാം ജലദോഷവും, പനിയുമായിരുന്നു ലക്ഷണങ്ങള്‍. എന്നാല്‍ ദിവസങ്ങളിലെ ചികിത്സ കൊണ്ട് തന്നെ സുഖപ്പെട്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഹോങ്കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ശക്തമായതോടെയാണ് മുംബൈയില്‍ അതീവ ജാഗ്രതാ നിർദ്ദേശം ഉയർന്നത്.