ബoഗളൂരു :ആനേക്കലിലെ റി സോർട്ടിൽ രാത്രി വൈകി ലഹരി പാർട്ടി സംഘടിപ്പിച്ചതിന് അറ സ്റ്റിലായ മലയാളികൾ ഉൾപ്പെടെ 37 പേർക്ക് ജാമ്യം ലഭിച്ചു.
ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്ത വനാതിർത്തിയിലെ റിസോർട്ടിൽ നിന്നു പൊലീസിനു ലഹരി പദാർഥങ്ങളൊന്നും കണ്ടെടുക്കാനായിരുന്നില്ല. തുടർന്നാണ് ഇവർക്ക് ജാമ്യം
ഇവരുടെ രക്തപരിശോധനാ ഫലത്തിൽ മദ്യമല്ലാതെ, മറ്റു ലഹരി പദാർഥം ഉപയോഗിച്ചെന്നു തെളിഞ്ഞാൽ ശക്തമായ നിയമനടപടി സ്വീകരി മെന്നും ആനേക്കൽ പൊലീ സ് പറഞ്ഞു. 21-25 വയസ്സിനിടെപ്രായമുള്ള ഐടി ജീവനക്കാരും വിദ്യാർഥികളുമായ മലയാളികളാണ് പിടിയിലായവരിലേറെയും.ഇതിൽ 3 യുവതികളും ഉൾപ്പെട്ടിരുന്നു. ഹൈ എന്ന ആപ് മുഖേനയാണ് യുവാക്കൾ പാർട്ടിക്കായി റജിസ്റ്റർ ചെയ്തിരുന്നത്.