
ബെംഗളൂരു: ഓഹരി രംഗത്തേക്കു കടക്കാനുള്ള ചർച്ചകളുമായി രാജ്യത്തെ മുൻനിര ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി മൈക്കൽ ക്ലെയിൻ ചർച്ചിൽ ക്യാപിറ്റലിന്റെ സ്പെഷൽ പർപ്പസ് അക്യുസിഷൻ കമ്പനികളുമായി (എസ്പിഎസി) ചർച്ച പുരോഗമിച്ചു വരികയാണ്.
ആഗോളതലത്തിൽ ഏറ്റവുമധികം മൂല്യമുള്ള 13-ാമത്തെ സ്റ്റാർട്ടപാണ് 1.59 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ബൈജൂസ്. അടുത്ത വർഷം പകുതിയോടെ ആദ്യ ഓഹരി വിൽപനയുമായി (ഐപിഒ) രംഗത്തുവരുമെന്ന സൂചനയാണുള്ളത്. ന്യൂയോർക്കിൽ ലിസ്റ്റ് ചെയ്യപെട്ടില്ലെങ്കിൽ ഇന്ത്യൻ ഓഹരിവിപണിയിൽ ഇറങ്ങാനുള്ള സാധ്യതയുണ്ട്.