Home Featured പെണ്ണ് കിട്ടാനില്ല,കർണാടകയിൽ 200 -ലധികം യുവാക്കളുടെ പദയാത്ര

പെണ്ണ് കിട്ടാനില്ല,കർണാടകയിൽ 200 -ലധികം യുവാക്കളുടെ പദയാത്ര

by admin

കർണാടകയിലെ മാണ്ഡ്യയിൽ നിന്നുമാണ് വാർത്ത പുറത്ത് വരുന്നത്. ഫെബ്രുവരി 23 -ന് മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി മുതൽ കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ മലേ മഹാദേശ്വര ഹിൽസ് വരെയാണത്രെ പദയാത്ര. സാധാരണയായി ഇവിടെ നിന്നും ക്ഷേത്രങ്ങളിലേക്ക് പദയാത്രകൾ ഉണ്ടാവാറുണ്ട്. എന്നാൽ, ഇതിൽ അവിവാഹിതരായ യുവാക്കൾ മാത്രമായി ഒരു പദയാത്ര നടത്താൻ തരുമാനിക്കുകയായിരുന്നു. അതിലെ ഒരേയൊരു പ്രാർത്ഥന നല്ലൊരു വധുവിനെ കിട്ടണേ എന്ന് മാത്രമാണത്രെ.

പദയാത്ര തീരുമാനിച്ചപ്പോൾ മാണ്ഡ്യ, രാമനഗർ, മൈസൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി നിരവധി യുവാക്കൾ രജിസ്റ്റർ ചെയ്തു. അതിൽ സമൂഹത്തിലെ എല്ലാ തുറയിൽ പെടുന്നവരുടെയും കുടുംബങ്ങളിൽ നിന്നുമുള്ള യുവാക്കളും ഉണ്ട്. 

സ്ത്രീ- പുരുഷാനുപാതത്തിലെ വ്യത്യാസവും വിവിധ സാമൂഹിക സാമ്പത്തിക കാര്യങ്ങളും എല്ലാം കാരണം നാട്ടിൽ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെണ്ണ് കിട്ടാതെ അവർ അവിവാഹിതരായി തുടരേണ്ടി വരുന്നു എന്നാണ് പറയുന്നത്. ​30 വയസിന് മുകളിലുള്ള അവിവാഹിതരായ യുവാക്കളാണ് ഈ പദയാത്രയിൽ പങ്കെടുക്കുന്നത്. ഈ പദയാത്ര കഴിയുന്നതോ‌ടെ നാട്ടുകാരും ദൈവവും തങ്ങളുടെ വേവലാതി മനസിലാക്കുമെന്നും വിവാഹം കഴിക്കാനായി പെണ്ണിനെ കണ്ടെത്താൻ കഴിയുമെന്നുമാണ് യുവാക്കളുടെ പ്രതീക്ഷ. 

നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, ക‌ര്‍ണാടക സുരക്ഷിതമാകാന്‍ ബി ജെ പി ഭരണം തുടരണമെന്ന് അമിത് ഷാ

ബംഗളുരു : കേരളത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ട കോണ്‍ഗ്രസിന് കര്‍ണാടകയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ പുത്തൂരില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു, 1700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് തുറന്നുവിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പി.എഫ്.ഐയെ നിരോധിച്ച്‌ അത് അടച്ചുപൂട്ടി.

രാജ്യവിരുദ്ധ ഘടകങ്ങള്‍ക്ക് ശക്തി പകരുകയാണ് കോണ്‍ഗ്രസ്, അവര്‍ക്ക് കര്‍ണാടകയെ സംരക്ഷിക്കാന്‍ സാധിക്കില്ല. നിങ്ങളടെ തൊട്ടടുത്ത് കേരളമുണ്ട്. താന്‍ കൂടുതല്‍ ഒന്നും പറയു്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

കര്‍ണാടകയെ സുരക്ഷിതമായ നിലനിറുത്താന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു ബി.ജെ.പി സര്‍ക്കാരിന് മാത്രമേ കര്‍ണാടകയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുവെന്നും അമിത് ഷാ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group