റംബുട്ടാൻ തൊണ്ടയില്‍ കുരുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു. പെരുമ്ബാവൂർ മരുതുകവലയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരില്‍ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയില്‍ കിട്ടിയ റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻതന്നെ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്ബാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍.
എടാ എടാ ഗോവിന്ദചാമീ എന്ന് പേര് വിളിച്ചു’, കേട്ടതിന് പിന്നാലെ ഓടി മതില്‍ ചാടി; ദൃക്സാക്ഷി മൊഴി
ഒരു കയ്യില്ലാത്ത ആളെ കണ്ട നാട്ടുകാരായ ഒരാള്‍ക്ക് സംശയം തോന്നിയതോടെയാണ് ഗോവിന്ദചാമിയെ തളിപ്പറമ്ബിലെ ഒരു വീട്ടില്‍ നിന്നും പിടിയെന്ന വിവരം പുറത്ത് വരുന്നത്.വിനോജ് എന്നയാളാണ് ഗോവിന്ദചാമിയോട് സാദൃശ്യമുള്ള ആളെ കണ്ടത്. കണ്ണൂർ ബൈപ്പാസ് റോഡില്‍ വെച്ചാണ് റോഡിന്റെ വലത് വശം ചേർന്ന് ഒരാള്‍ നടന്ന് പോകുന്നത് കണ്ടത്.തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വെച്ചിരിക്കുകയായിരുന്നു. സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി 15 മീറ്ററോളം ദൂരത്തിലേക്ക് വന്നു.
എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ചെന്ന് എടാ ഗോവിന്ദചാമിയെന്ന് വിളിച്ചു. അതോടെ അയാള്‍ ഓടി മതില്‍ ചാടി ഓടുകയായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു. വിവരം ഉടനെ പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘമെത്തി പ്രതിയെ പിടികൂടുകയായിരുന്നു.സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചില്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ട്രെയിനുകളില്‍ പരിശോധന നടക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നു.
രക്ഷപ്പെടുമ്ബോള്‍ ധരിച്ചിരുന്നത് കറുത്ത വസ്ത്രമെന്ന് സഹ തടവുകാരൻ പറഞ്ഞു. സഹ തടവുകാരനെ പൊലീസ് ചോദ്യം ചെയ്യുന്നു.ഗോവിന്ദച്ചാമിയ്ക്കായി സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം നടത്താൻ പൊലീസ് നിർദ്ദേശം നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റാൻ്റുകളിലും നിരീക്ഷണം നടത്താൻ നിർദ്ദേശം. ട്രെയിനുകള്‍ക്ക് ഉള്ളിലും പരിശോധന നടക്കുന്നു.തിരൂർ, കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും ട്രെയിനുകളിലും ആണ് തിരച്ചില്‍ നടത്തുന്നത്. ആർപിഎഫിന്റെ നേതൃത്വത്തില്‍ ആണ് തിരച്ചില്‍ നടത്തുന്നത്.
ഏഴുമണിക്കാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് RPF വ്യക്തമാക്കി. ആറു സംഘമായി പരിശോധന നടത്തുന്നു.കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വഷണം തുടങ്ങിയതായി ഡിജിപി റവാഡ എ. ചന്ദ്രശേഖർ അറിയിച്ചു. ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9446899506 എന്ന നമ്ബറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഗോവിന്ദ ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു.