Home പ്രധാന വാർത്തകൾ ബി എസ് സി നഴ്‌സിംഗ്: ഓണ്‍ലൈൻ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഇന്ന് നവംബര്‍ 13

ബി എസ് സി നഴ്‌സിംഗ്: ഓണ്‍ലൈൻ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഇന്ന് നവംബര്‍ 13

by admin

2025-26 അദ്ധ്യയന വർഷത്തെ ബി എസ് സി നഴ്‌സിംഗ് കോഴ്‌സിന് പുതിയതായി പ്രവേശനത്തിന് ഉള്‍പ്പെടുത്തിയ കോളേജിലേക്കും നിലവിലുള്ള നഴ്‌സിംഗ് കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഓണ്‍ലൈൻ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നവംബർ 13 ന് നടത്തും.www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകർ നവംബർ 13 ഉച്ചയ്ക്ക് 1 മണി വരെ ഓണ്‍ലൈനായി പുതിയ കോളേജ് ഓപ്ഷനുകള്‍ സമർപ്പിക്കണം.

മുൻ അലോട്ട്‌മെന്റുകള്‍ വഴി ഏതെങ്കിലും കോളേജുകളില്‍ പ്രവേശനം നേടിയവർ ഈ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നതിന് അതത് കോളേജുകളില്‍ നിന്നും ഓണ്‍ലൈനായി ലഭിച്ച പുതിയ നിരാക്ഷേപപത്രം സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560361, 362, 363, 364, www.lbscentre.kerala.gov.in. എന്നിവയിലൂടെ ബന്ധപ്പെടാം

You may also like

error: Content is protected !!
Join Our WhatsApp Group