Home Featured രണ്ട് ചായയ്ക്കും ബ്രഡിനും 252 രൂപ: അയോധ്യയിലെ ഹോട്ടലിനെതിരെ നടപടി

രണ്ട് ചായയ്ക്കും ബ്രഡിനും 252 രൂപ: അയോധ്യയിലെ ഹോട്ടലിനെതിരെ നടപടി

by admin

വരാണസി: ചായയ്ക്കും ബ്രഡിനും 252 രൂപയുടെ ബില്ലിട്ട് അയോധ്യയിലെ ഹോട്ടല്‍. അരുന്ധതി ഭവനിലുള്ള ശബരി രസോയ് എന്ന ഹോട്ടലിലാണ് ഉയര്‍ന്ന ബില്ല് ഈടാക്കിയത്. സംഭവത്തില്‍ മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് അയോധ്യ വികസന അതോറിറ്റി ഹോട്ടല്‍ അധികൃതര്‍ക്ക് നോട്ടിസ് നല്‍കി.

ഗുജറാത്ത് സ്വദേശികളുടേതാണ് ഹോട്ടല്‍. വിശദീകരണം നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന് അയോധ്യ വികസന അതോറിറ്റി നിര്‍ദേശം നല്‍കി. ബജറ്റ് വിഭാഗത്തില്‍ വരുന്ന ഭക്ഷണശാലയില്‍ ചായയ്ക്കും ബ്രഡിനും 10 രൂപ വീതം മാത്രമേ ഈടാക്കാവൂ എന്നാണ് കരാര്‍. ഭക്തജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സമിതിയുടെ കടമയാണെന്നും അമിത തുക ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ബില്ല് കണ്ട് ഷോക്കടിച്ചയാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് ഹോട്ടലിനെതിരെ നടപടിയെടുത്തത്. മുന്തിയ ഹോട്ടലിലെ സൗകര്യങ്ങളാണ് തങ്ങളും നല്‍കുന്നതെന്ന് വിശദീകരണവുമായി ഹോട്ടല്‍ അധികൃതര്‍ രംഗത്തെത്തി. അയോധ്യ വികസന സമിതിയുടെ നോട്ടീസിന് മറുപടി നല്‍കിയെന്നും ഹോട്ടല്‍ അധികൃകര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group