Home Featured അച്ചടി മഷി ഹാനികരം, ഭക്ഷണ പദാര്‍ഥങ്ങള്‍ പത്രങ്ങളില്‍ പൊതിയരുത്; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

അച്ചടി മഷി ഹാനികരം, ഭക്ഷണ പദാര്‍ഥങ്ങള്‍ പത്രങ്ങളില്‍ പൊതിയരുത്; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

by admin

ഡല്‍ഹി: പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്ബോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

ബന്ദ് പൂര്‍ണം, സമാധാനപരം

ബംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനല്‍കണമെന്ന ഉത്തരവിനെതിരെ കര്‍ണാടകയില്‍ വെള്ളിയാഴ്ച നടന്ന സംസ്ഥാന വ്യാപക ബന്ദ് സമാധാനപരം.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടത്തിയ ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാല്‍ പക്ഷയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

വിവിധ കര്‍ഷക സംഘടനകളും കര്‍ണാടക ജലസംരക്ഷണ കമ്മിറ്റിയും ബി.ജെ.പി, ജെ.ഡി.എസ്, ആം ആദ്മി പാര്‍ട്ടികളും പിന്തുണ നല്‍കിയിരുന്നു. ജലക്ഷാമം നേരിടുന്ന കര്‍ണാടക, തമിഴ്നാടിന് വെള്ളം നല്‍കുന്നതിനെ എന്തുവില കൊടുത്തും ചെറുത്തുതോല്‍പിക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു.

മെട്രോ പതിവുപോലെ സര്‍വിസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. രാവിലെ 10ന് ടൗണ്‍ഹാളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധ റാലി നടത്തി. പ്രധാന നഗരങ്ങളായ ബംഗളൂരു, മൈസൂരു, മാണ്ഡ്യ, രാമനഗര, ചാമരാജ്നഗര്‍, കുടഗ്, ഹാസൻ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയയിടങ്ങളില്‍ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു.

സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ബംഗളൂരുവില്‍ ബി.എം.ടി.സി, കര്‍ണാടക ആര്‍.ടി.സി ബസുകള്‍ ഓടിയെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 44 വിമാനങ്ങള്‍ റദ്ദാക്കി.

ബംഗളൂരുവിലേക്കുള്ള 22ഉം ബംഗളൂരുവില്‍ നിന്നുള്ള 22ഉം സര്‍വിസുകളാണ് റദ്ദാക്കിയതെന്നും ഇക്കാര്യം യാത്രക്കാരെ നേരത്തേ അറിയിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിനരികെ പ്രതിഷേധിച്ച 12 സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു നഗരത്തില്‍ ബന്ദ് ദിനത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കൂട്ടംകൂടിയ 785ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ബംഗളൂരുവില്‍ ബന്ദ് സമാധാന പൂര്‍ണമായിരുന്നുവെന്നും ഫ്രീഡം പാര്‍ക്കില്‍ നടന്ന സമരത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തുവെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ് പറഞ്ഞു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തികളില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു.

കടകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടന്നു. ഐ.ടി കമ്ബനികളും വെള്ളിയാഴ്ച അവധി നല്‍കിയിരുന്നു. രാവിലെ തുറന്ന മലയാളികളുടേത് അടക്കമുള്ള ചില സ്ഥാപനങ്ങള്‍ 10.30ഓടെ സമരക്കാരെത്തി അടപ്പിച്ചു. സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതകള്‍ സമരക്കാര്‍ ഉപരോധിച്ചു. ആറുമണിക്കുശേഷം മിക്ക കടകളും തുറന്നുപ്രവര്‍ത്തിച്ചു.

തമിഴ്നാടിന് 3000 ഘനയടി കാവേരി ജലം നല്‍കണമെന്നാണ് ഒടുവില്‍ കാവേരി വാട്ടര്‍ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആര്‍.സി) പുതിയ ഉത്തരവ്. നേരത്തെ ദിവസവും 5000 ഘനയടി വെള്ളം നല്‍കാനാണ് ഉത്തരവിട്ടത്. എന്നാല്‍, വരള്‍ച്ചാ ഭീഷണിയുള്ളതിനാല്‍ തമിഴ്നാടിന് വെള്ളം നല്‍കാൻ കഴിയില്ലെന്ന നിലപാടാണ് കര്‍ണാടകയുടേത്.

റെഗുലേഷൻ കമ്മിറ്റിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ഉപമുഖ്യമന്ത്രിയും ജലവകുപ്പ് മന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

തീരെ കുറവ് മഴ ലഭിച്ചതിനാല്‍ കര്‍ണാടക നേരിടുന്ന പ്രതിസന്ധി തമിഴ്നാടിനെ ബോധ്യപ്പെടുത്തി പ്രശ്നപരിഹാരത്തിന് ഫോര്‍മുല രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group