Home Featured കടലിനടിയിലെ മായിക കാഴ്‍ചകളുമായി ‘അവതാര്‍ 2’, പുതിയ ട്രെയിലര്‍ പുറത്ത്

കടലിനടിയിലെ മായിക കാഴ്‍ചകളുമായി ‘അവതാര്‍ 2’, പുതിയ ട്രെയിലര്‍ പുറത്ത്

by കൊസ്‌തേപ്പ്

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. ജെയിംസ് കാമറൂണ്‍ ചിത്രത്തില്‍ എന്തൊക്കെ ദൃശ്യ വിസ്‍മയങ്ങളായിരിക്കും എന്ന് അറിയാൻ ആരാധകര്‍ കാത്തിരിക്കുകയാണ്. ‘അവതാര്‍ 2’ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുതരുന്നതാണ് ട്രെയിലറടക്കമുള്ള പ്രമോഷണല്‍ മെറ്റീരിയലുകള്‍. ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ചിത്രത്തിന്റെ പുതിയൊരു ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

കടലിനടിയിലെ മായികാലോകം തീര്‍ച്ചയായും വിസ്‍മയിപ്പിക്കും എന്ന ഉറപ്പാണ് ‘അവതാര്‍: ദ വേ ഓഫ് വാട്ടറി’ന്റെ പുതിയ ട്രെയിലറും നല്‍കുന്നത്. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് ‘അവതാർ- ദ വേ ഓഫ് വാട്ടർ’  റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

‘അവതാർ 2’ന്റെ കഥ പൂർണമായും ‘ജേക്കി’നെയും ‘നെയിത്രി’യെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. ‘നെയിത്രി’യെ വിവാഹം കഴിക്കുന്ന ‘ജേക്ക്’ ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ‘ജേക്കും’, ‘നെയിത്രി’യും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് ‘അവതാർ 2’ കാഴ്‍ചയുടെ വിസ്‍മയലോകം സൃഷ്‍ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832  കോടി രൂപയാണ് നിർമാണ ചെലവ്.

‘അവതാര്‍’ എന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്‍തത് 2009 ലാണ് . സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. ശേഷം 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് കൊവിഡ് മഹാമാരി പടര്‍ന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് താളം തെറ്റിയതിനാല്‍ പ്രതീക്ഷപോലെ തുടര്‍ ഭാഗങ്ങള്‍ റിലീസ് ചെയ്യാൻ സാധ്യതയില്ല.

വിദേശ യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍.കൊവിഡ് വാക്‌സിനേഷനുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ആണ് വിദേശത്തു നിന്ന് വരുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്.

ലോകത്തും രാജ്യത്തും കൊവിഡ് കേസുകളില്‍ വലിയ ഇടിവ് വന്നതും വാക്‌സിനേഷന്‍ വ്യാപിച്ചതും കാരണം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിതി അനുസരിച്ച്‌ ആവശ്യം വന്നാല്‍ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കുത്തിവെച്ച വാക്‌സിന്‍ ഡോസുകള്‍, അവയുടെ തീയതി തുടങ്ങിയ വിവരങ്ങളായിരുന്നു എയര്‍ സുവിധയില്‍ രേഖപ്പെടുത്തേണ്ടത്. ഇന്ത്യയിലേക്ക് വരുന്നവര്‍ പൂര്‍ണമായും വാക്‌സിന്‍ എടുക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group