Home Featured ബെംഗളൂരു: നഗരത്തിൽ ഇന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പണിമുടക്ക്

ബെംഗളൂരു: നഗരത്തിൽ ഇന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പണിമുടക്ക്

ബെംഗളൂരു: നഗരത്തിൽ വർധിക്കുന്ന അനധികൃത ബൈക്ക് ടാക്സി സർവീസുകൾ തങ്ങളുടെ ഉപജീവനം തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ തിങ്കളാഴ്ച പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തും.ബൈക്ക് ടാക്സി സർവിസുകൾ വന്നതോടെ ഉപജീവന മാർഗമാണ് ഇല്ലാതായതെന്നും ഇതിനെതിരെ നടപടിയെടുക്കാൻ പലതവണ അഭ്യർഥിച്ചെങ്കിലും യാതൊരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു.ബൈക്ക് സർവീസുകൾ പ്രവർത്തിച്ച് തുടങ്ങിയത് മുതൽ ബെംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരും ബൈക്ക് സർവീസ് നടത്തുന്നവരും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഭീഷണിയായി വരുന്ന അനധികൃത ബൈക്ക് സർവീസുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂണിയൻ തിങ്കളാഴ്ച സമരം പ്രഖ്യാപിച്ചത്.അഞ്ച് കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയുമാണ് ഓട്ടോറിക്ഷകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്ക്. എന്നാൽ ബൈക്ക് ടാക്സി സർവീസുകാർ ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നുവെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ആരോപണം.

യുവാക്കളെയും കോളജ് വിദ്യാർഥികളെയും കബളിപ്പിക്കുകയും ചൂഷണം ചെയ്യുകയുമാണ് ബൈക്ക് ടാക്സി സർവീസ് നടത്തുന്നവർ ചെയ്യുന്നതെന്നും ഇവർ പറയുന്നു.

ക്ലച്ചും ഗിയറും വേണ്ട; ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനായുള്ള എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം. ടെസ്റ്റില്‍ ഇലക്ട്രിക് വാഹനങ്ങളും, ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസന്‍സ് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു.ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

2019ല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമം മാറ്റിയെങ്കിലും കേരളത്തില്‍ നടപ്പായിരുന്നില്ല. ടെസ്റ്റില്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവോടെ ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ എളുപ്പമാകും.

കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7500 കിലോയില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് ഈ വ്യവസ്ഥ. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസന്‍സ് എടുക്കുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനം ഓടിക്കുന്നതിന് തടസമുണ്ടാകില്ല.

You may also like

error: Content is protected !!
Join Our WhatsApp Group