Home Featured ഇടതുകാലിൽഇട്ട സ്റ്റീൽ നീക്കാൻ ഡോക്ടർ ശസ്ത്രക്രിയനടത്തിയത് വലതുകാലിൽ

ഇടതുകാലിൽഇട്ട സ്റ്റീൽ നീക്കാൻ ഡോക്ടർ ശസ്ത്രക്രിയനടത്തിയത് വലതുകാലിൽ

by admin

മൈസൂരു : അപകടത്തെത്തുടർന്ന് ഇടതുകാലിൽഇട്ട സ്റ്റീൽ നീക്കാൻ ഡോക്ടർ ശസ്ത്രക്രിയനടത്തിയത് വലതുകാലിൽ. ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് സംഭവം. ചിക്കമഗളൂരു ജില്ലയിലെ ജ്യോതിക്കാണ് തെറ്റായശസ്ത്രക്രിയ നടത്തിയത്. രണ്ടരവർഷം മുൻപുനടന്ന ഒരു വാഹനാപകടത്തിൽ ജ്യോതിയുടെ ഇടതുകാലിലെ എല്ലുപൊട്ടിയിരുന്നു.തുടർന്ന് കാലിൽ സ്റ്റീൽ ഘടിപ്പിച്ചു.

കഴിഞ്ഞയാഴ് കാലിൽ വേദനയനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ ആശുപത്രിയിലെത്തി. സ്റ്റീൽ നീക്കംചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതിന്റെഭാഗമായി ചൊവ്വാഴ്ചനടന്ന ശസ്ത്രക്രിയയിലാണ് ഡോക്ടർക്ക് അബദ്ധംപറ്റിയത്.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സമഗ്രറിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രി കൃഷ്ണബൈരെ ഗൗഡ ജില്ലാ മെഡിക്കൽ ഓഫീസർ രാഘവേന്ദ്ര പ്രസാദിനോട് നിർദേശിച്ചു

ഡിസൈനില്‍ കോപ്പിയടി; വേഗത്തില്‍ സ്ക്രാച്ചുകള്‍ വീഴുന്നു: ഐഫോണ്‍ 17നെതിരെ പരാതിപ്രളയം

ഐഫോണിൻ്റെ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ 17 സീരീസിനെതിരെ പരാതി പ്രളയം. മോഡല്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ഡിസൈൻ കോപ്പിയടിയാണെന്ന് ആരോപണങ്ങള്‍ ഉയർന്നിരുന്നു.ഫോണ്‍ പുറത്തിറങ്ങിയതിന് പിന്നാലെ വേഗത്തില്‍ സ്ക്രാച്ച്‌ വീഴുകയാണെന്നും ആപ്പിള്‍ കാർപ്ലേ അടക്കമുള്ളവ ലഭിക്കാൻ ബുദ്ധിമുട്ടുകയാണെന്നും ഉപഭോക്താക്കള്‍ പറയുന്നു.ഡിസൈൻഐഫോൻ 17 ഡിസൈൻ ഷവോമി 16 പ്രോ മാക്സിൻ്റെയും റിയല്‍മി പി4ൻ്റെയും ഡിസൈൻ കോപ്പിയടിച്ചതാണെന്നാണ് വിമർശനം. എന്നാല്‍, ഷവോമി 16 പ്രോ മാക്സിൻ്റെ ബാക്ക് ബമ്ബ് മാത്രമാണ് ഐഫോണ്‍ 17ന് സമാനമെന്ന വാദങ്ങളുമുണ്ട്. അതേസമയം, റിയല്‍മി പി4ൻ്റെ ക്യാമറ ബമ്ബും ഡിസൈനുമൊക്കെ ഐഫോണ്‍ 17നെപ്പോലെയാണ്. ഇക്കൊല്ലം ഓഗസ്റ്റിലാണ് റിയല്‍മി പി4 സീരീസ് പുറത്തിറങ്ങിയത്.

ആപ്പിള്‍ ഐഫോണെതിരെ ഉയരുന്ന മറ്റൊരു വലിയ വിമർശനം ഫോണ്‍ വേഗത്തില്‍ സ്ക്രാച്ചുകള്‍ വീഴുന്നു എന്നതാണ്. പ്രത്യേകിച്ച്‌ ഓറഞ്ച് നിറം വളരെ വേഗത്തില്‍ സ്ക്രാച്ചുകള്‍ വീഴുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളായ റെഡിറ്റിലും എക്സിലും ‘ഐഫോണ്‍ 17 സ്ക്രാച്ച്‌ഗേറ്റ്’ എന്ന പേരില്‍ ക്യാമ്ബയിനുകള്‍ വരെ നടക്കുന്നുണ്ട്. ബില്‍ഡ് ക്വാളിറ്റിയില്‍ ഊറ്റം കൊണ്ടിരുന്ന ഐഫോണില്‍ നിന്ന് ഇത്ര മോശം അനുഭവം പ്രതീക്ഷിച്ചില്ലെന്നാണ് പലരും പറയുന്നത്.

ഐഫോണ്‍ 17 സീരീസുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്നങ്ങളും ഉപഭോക്താക്കള്‍ ആരോപിക്കുന്നുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, ആപ്പിള്‍ കാർ പ്ലേ, ആപ്പിള്‍ ഇയർപോഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആരോപിക്കപ്പെടുന്നത്. വയർലസ് കാർപ്ലേ പെട്ടെന്ന് ഡിസ്കണക്ടാവുന്നതും ഇയർപോഡ് കണക്ഷൻ്റെ പ്രശ്നങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. ആപ്പിള്‍ വാച്ചിൻ്റെ കണക്ടിവിറ്റിയിലും പ്രശ്നങ്ങളുണ്ട്. ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്ബോള്‍ ഒന്നോ രണ്ടോ സെക്കൻഡുകളിലേക്ക് വൈഫൈ ഡിസ്കണക്റ്റ് ആവുന്നതും പ്രശ്നമാണ്. ഇതിനൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റിയിലും പ്രശ്നങ്ങളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group