മുംബൈ: ഔറംഗബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച് ഉത്തരവിറക്കാൻ നിര്‍ദേശിച്ചത്.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടിരിക്കെ എടുത്ത തീരുമാനത്തിന് നിയമസാധുതയില്ലെന്ന് പറഞ്ഞ് അത് ഏക്നാഥ് ഷിൻഡെ സർക്കാർ തള്ളി. തുടർന്ന് ഷിൻഡെ സർക്കാർ പേരുമാറ്റം തീരുമാനിക്കുകയായിരുന്നു. ഔറംഗാബാദിന് സംബാജി നഗറെന്നാണ് ഉദ്ധവ് പേര് നിശ്ചയിച്ചിരുന്നതെങ്കിൽ ഷിൻഡെ അതിനു മുന്നിൽ ഛത്രപതി എന്നുകൂടി ചേർത്തു.