Home അന്താരാഷ്ട്രം ഗള്‍ഫ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുമായി ഇന്‍ഡിഗോ

ഗള്‍ഫ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുമായി ഇന്‍ഡിഗോ

by admin

ബെംഗളൂരു: ബെംഗളൂരുവിനെ ഗള്‍ഫ് നഗരമായ റിയാദുമായി നേരിട്ടു ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുമായി ഇന്‍ഡിഗോ വിമാനക്കമ്പനി. മിഡില്‍ ഈസ്റ്റില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്.നവംബര്‍ 14 മുതലാണ് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നത്. എയര്‍ബസ് എ 320 വിമാനമാണ് ഈ റൂട്ടിലെ സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര, വിനോദ സഞ്ചാര യാത്രകള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. ഇതുകൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്ന നിരവധി പ്രവാസികള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് ഈ സര്‍വീസ്. ഇതുവഴി മിഡില്‍ ഈസ്റ്റിലേക്കുള്ള ശൃംഖല വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group