ബെസ്കോം ജീവനക്കാരിയായ 30 വയസുള്ള അസിസ്റ്റന്റ് എൻജിനീയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്ന് യെലഹങ്ക പോലീസ് പറഞ്ഞു.ബംഗളുരു ജുഡീഷ്യല്‍ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്.15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന സ്ത്രീ ഓഗസ്റ്റ് 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലില്‍ മുട്ടുന്നത് കട്ട് തുറന്നപ്പോള്‍ അജ്ഞാനായ ഒരാള്‍ തന്റെ കഴുത്തില്‍ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
തുടർന്ന് സ്വർണ വള ആവശ്യപ്പെടുകയും എതിർത്താല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നെന്ന് പാരാതിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.പിന്നീട് ഇയാള്‍ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗില്‍നിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോള്‍ കുളിമുറിയിലേക്ക് ഓടിക്കയറി വാതില്‍ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പരാതിപ്പെട്ടു. പ്രതി തന്റെ രണ്ട് മൊബൈല്‍ ഫോണുകളുമായി കടന്നുകളയുകയായിരുന്നെന്നും പറഞ്ഞു.
വോട്ട് കള്ളന്, സിംഹാസനം വിട്ട് പോകുക’ എന്ന മുദ്രവാക്യവുമായി പ്രചാരണം; കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം
വോട്ടർ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ കോണ്‍ഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും.ഇതിൻ്റെ ഭാഗമായി രാത്രി 8 മണിക്ക് മെഴുകുതിരി തെളിയിച്ച് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമിടും. പ്രധാനമന്ത്രിക്കെതിരെ “വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക” എന്ന മുദ്രാവാക്യവുമായാണ് പ്രചാരണം. ഈ മാസം 22 മുതല്‍ സെപ്റ്റംബർ ഏഴ് വരെ പ്രചാരണ റാലികളും സംഘടിപ്പിക്കും..
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ഞായറാഴ്ച മുതല്‍ തേജസ്വി യാദവിനൊപ്പം രാഹുല്‍ ഗാന്ധി പര്യടനം നടത്തും. പ്രചാരണ പരിപാടികളില്‍ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് കക്ഷികളെയും പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസിൻ്റെ നീക്കം. അതേസമയം, വയനാട്, റായ്ബറേലി മണ്ഡലങ്ങളിലെ വോട്ടർ പട്ടിക ക്രമക്കേടുകള്‍ സംബന്ധിച്ച് ബിജെപി ഉന്നയിച്ച ആരോപണങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.അതേസമയം, വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
രാഹുല്‍ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തില്‍ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ ഇരട്ട, വ്യാജവോട്ടുകള്‍ വ്യാപകമാണെന്ന് ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഹുല്‍ ഉന്നയിച്ച രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസർ കെ. അൻപുകുമാർ അറിയിച്ചതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി.