ബെംഗളൂരു :പകർച്ച വ്യാധികളുമായി വിദേശത്തു നിന്നെത്തുന്നവരെ കണ്ടെത്താൻ ബെംഗളുരു വിമാനത്താവളത്തിൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ചെസ്റ്റ് എക്സ്റേ സംവിധാനം. സെക്കൻഡുകൾക്കുള്ളിൽ പരിശോധനാ ഫലം ലഭ്യമാക്കുന്ന ഈ സംവിധാനം ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോ സിയേഷനും (ഐആർഐഎ), ചെന്നൈ ആസ്ഥാനമായുള്ള കോർപ്പറൽ ഹെൽത്ത് സർവീസസും (സിഎച്ച്എസ്) ചേർന്നാണ് വികസിപ്പിച്ചത്.