ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 30 കിലോ ചന്ദനവുമായി ആദൂര്‍ സ്വദേശി അറസ്റ്റില്‍. ആദൂര്‍ കുണ്ടാറിലെ ഷംസുദ്ദീനെ (30)യാണ് മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്.
വാമഞ്ചൂര്‍ ചെക്കുപോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കര്‍ണാടകയില്‍ നിന്നുള്ള ബസില്‍ കടത്തികൊണ്ടുവന്ന ചന്ദനം പിടിച്ചെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഇര്‍ഷാദ്, പ്രിവന്റീവ് ഓഫിസര്‍ ശ്രീകാന്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അമര്‍ജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.