Home Featured അര്‍ജുനെ കാണാതായിട്ട് ഇന്ന് 13-ാം ദിവസം; ഗംഗാവലി പുഴയ്‌ക്കടിയില്‍ സ്റ്റേ വയ‍ര്‍ ചുറ്റിയ നിലയില്‍ മരത്തടി ഉണ്ടെന്ന് ഈശ്വര്‍ മാല്‍പെ

അര്‍ജുനെ കാണാതായിട്ട് ഇന്ന് 13-ാം ദിവസം; ഗംഗാവലി പുഴയ്‌ക്കടിയില്‍ സ്റ്റേ വയ‍ര്‍ ചുറ്റിയ നിലയില്‍ മരത്തടി ഉണ്ടെന്ന് ഈശ്വര്‍ മാല്‍പെ

by admin

ഷിരൂർ: അർജുനെ കാണാതായിട്ട് ഇന്ന് 13-ാം ദിവസം. ഇതുവരെ കണ്ടെത്താനായില്ല. ഗംഗാവലി പുഴയ്‌ക്കടിയില്‍ സ്റ്റേ വയ‍ർ ചുറ്റിയ നിലയില്‍ മരത്തടി ഉണ്ടെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാല്‍പെ.

ഇന്ന് കൂടുതല്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്മണ്‍ നായിക്കിന്റെ കടയുടെ മുകളിലെ ഷീറ്റുകളും ഇന്നലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ലോറി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഗംഗാവലി പുഴയിലെ തിരച്ചില്‍ അപകടകരമായ ദൗത്യമെന്നും ഈശ്വർ മാല്‍പെ പറഞ്ഞു. മുങ്ങുമ്ബോള്‍ ഒന്നും കാണാൻ കഴിയില്ല, കണ്ണു കെട്ടി ഇറങ്ങുന്നതുപോലെയാണ്. അതിശക്തമായ അടിയൊഴുക്കാണ് പുഴയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തകര ഷീറ്റുകളും തടികളും വൈദ്യുതി കമ്ബികളും പുഴയില്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം റിസ്കിലാണ് നദിയില്‍ ഇറങ്ങുന്നതെന്ന് എഴുതി നല്‍കിയാണ് ഈശ്വർ മാല്‍പെ അർജുനെ തിരഞ്ഞ് പുഴയിലിറങ്ങിയത്. ഗംഗാവലി പുഴയില്‍ കൂടുതല്‍ പോയിൻ്റുകളില്‍ ഇന്ന് ഈശ്വർ മാല്‍പെയും സംഘവും തിരച്ചില്‍ നടത്തും. ദൗത്യത്തിന്റെ പുരോഗതിയില്‍ ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർ‌ട്ട് നല്‍കും.

ഷിരൂരില്‍ വീണ്ടും മഴ കനക്കുകയാണ്. 10 കിലോമീറ്റലേറെ വേഗത്തിലാണ് നദിയില്‍ ഒഴുക്കുള്ളത്. മുങ്ങല്‍ വിദഗ്ധർക്ക് പോലും ഒഴുക്കിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. കരയില്‍ നിന്ന് 132 കിലോമീറ്റർ അകലെയാണ് പരിശോധന നടക്കുന്നത്. ലോറി പതിയെ നീങ്ങുന്നുവെന്നാണ് നിഗമനം.

നിർണായകമാകുമെന്ന് കരുതിയ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധനയിലും നിരാശയായിരുന്നു ഫലം. പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തെ പുഴയിലിറക്കിയായിരുന്നു കഴിഞ്ഞ ദിവസത്തെ തിരച്ചില്‍. ഉഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മാല്‍പെ നാവികസേനയുടെ സഹായത്തോടെയായാണ് നിരവധി തവണ പുഴയിലിറങ്ങിയത്. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കില്‍പെട്ടു. നാവികസേനയാണ് ഈശ്വർ മാല്‍പെയെ രക്ഷപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group