Home Featured അര്‍ജുന്‍ രക്ഷാദൗത്യം പ്രതീക്ഷ മങ്ങി, മണ്ണിനടിയില്‍ ലോറിയില്ലെന്ന് സ്ഥിരീകരിച്ച്‌ കര്‍ണാടക;തിരച്ചില്‍ പുഴയിലേക്ക്

അര്‍ജുന്‍ രക്ഷാദൗത്യം പ്രതീക്ഷ മങ്ങി, മണ്ണിനടിയില്‍ ലോറിയില്ലെന്ന് സ്ഥിരീകരിച്ച്‌ കര്‍ണാടക;തിരച്ചില്‍ പുഴയിലേക്ക്

by admin

അങ്കോളയിലെ മണ്ണിടിച്ചില്‍ ലോറിയുടെ സിഗ്നല്‍ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം മണ്ണും നീക്കം ചെയ്തു. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ കൂടുതല്‍ മണ്ണെടുക്കല്‍ നടക്കില്ല. തിരച്ചില്‍ തുടരണോയെന്ന് സൈന്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരച്ചില്‍ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമെന്നും മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group