Home Featured റഡാര്‍ സിഗ്നല്‍ ലോറിയുടേതല്ല: മണ്ണിനടിയില്‍ കൂടുതല്‍ പേര്‍

റഡാര്‍ സിഗ്നല്‍ ലോറിയുടേതല്ല: മണ്ണിനടിയില്‍ കൂടുതല്‍ പേര്‍

by admin

ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൂടുതല്‍പേർ മണ്ണിനടിയിലെന്ന് സംശയം. നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവർ ശരവണൻ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നു.

ശരവണന്റെ ലോറി അപകടസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹുഗ്ലിയില്‍ നിന്നും മംഗളൂരുവിലേക്ക് ലോറിയുമായി എത്തിയതാണ് ശരവണൻ. അപകട ദിവസം രാവിലെ 7 മണിക്ക് ശരവണൻ വീട്ടിലേക്ക് വിളിച്ചിരുന്നു. ശരവണനെ ഇനിയും കണ്ടെത്താനായില്ലെന്ന് ശരവണന്റെ സുഹൃത്ത് ഗണപതി പറഞ്ഞു.

കേന്ദ്രമന്ത്രി എച്ച്‌ ഡി കുമാരസ്വാമി അപകടസ്ഥലത്തെത്തി. അപകടം നടന്ന് അഞ്ചാം ദിവസമാണ് കുമാരസ്വാമി ഷിരൂരില്‍ എത്തിയത്. അതേസമയം ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നാട് ഐഐടി സംഘം നിഷേധിച്ചു. സിഗ്നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി സംഘം വ്യക്തമാക്കി. വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാല്‍ റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group