Home Featured ചിന്നക്കനാല്‍ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്ബന്റെ കഥ സിനിമയാകുന്നു; ‘അരിക്കൊമ്ബന്‍’ അണിയറയില്‍

ചിന്നക്കനാല്‍ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്ബന്റെ കഥ സിനിമയാകുന്നു; ‘അരിക്കൊമ്ബന്‍’ അണിയറയില്‍

by admin

ഇടുക്കിയെ വിറപ്പിച്ച്‌ ചിന്നക്കനാല്‍ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്ബന്റെ കഥ സിനിമയാകുന്നു. ‘അരിക്കൊമ്ബന്‍’ എന്ന് തന്നെയാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സാജിദ് യാഹിയയാണ്. സുഹൈല്‍ എം കോയയാണ് അരിക്കൊമ്ബന്‍ എന്ന ചിത്രത്തിന്റെ കഥയൊരുക്കുന്നത്.

എന്‍എം ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെപി എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രവുമായി ബന്ധപ്പെട്ട് താര നിര്‍ണ്ണയം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഷാരോണ്‍ ശ്രീനിവാസ്, പ്രിയദര്‍ശിനി, അമല്‍ മനോജ്, പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയകുളം, മാഗ്ഗുഫിന്‍ എന്നിവരാണ് ചിത്രത്തിന് പിന്നിലെ അണിയറ പ്രവര്‍ത്തകര്‍.

You may also like

error: Content is protected !!
Join Our WhatsApp Group