ബെംഗളൂരു : വീടിന് സമീപം-വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൻ്റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു. ബെംഗളൂരു നയന്ദഹള്ളിയിൽ നടന്ന സംഭവത്തിൽ പ്രദേശ വാസിയായ ഗുണ (28) യാണ് കൊലപ്പെടുത്തിയത്. പ്രതിയായ വിനോദ് ഒളിവിൽ പോയി. ഗുണയ്ക്ക് ഒപ്പമുണ്ടായിരുന്ന വേലുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുണയും വേലുവും വിനോദുമായി വാഗ്വാദമുണ്ടായി.അടുത്ത ദിവസം ഗുണയും വേലുവും ബൈക്കിൽ വരുമ്പോൾ തടഞ്ഞു. നിർത്തിയ വിനോദ് വീണ്ടും വഴക്കുണ്ടാക്കി.ഇതിനിടെ കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഇരുവരെയും കുത്തുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് കടന്നുകളഞ്ഞു.. പരിക്കേറ്റ വേലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദിനായി പോലീസ് തിരച്ചിൽ ഊർജിതപ്പെടുത്തി.
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിനെ കുത്തിക്കൊന്നു
previous post