ദില്ലി : ഖജുരാഹോ വന്ദേഭാരത് എക്സ്പ്രസില്‍ ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കുടിവെളളം വെക്കുന്നതുമായി ബന്ധപ്പെട്ടാണ് അടി നടന്നത്.ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീൻ റെയില്‍വേ സ്റ്റേഷനിലാണ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സംഘർഷത്തിൻ്റെ 60 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നത്. ഈ വീഡിയോ എക്സിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്ബർ പ്ലാറ്റ്ഫോമിലാണ് സംഘർഷമുണ്ടായത്. പന്ത്രണ്ടോളം വരുന്ന ആളുകള്‍ ഡസ്റ്റ്ബിൻ, ബെല്‍റ്റ് എന്നിവ കൊണ്ട് അടികൂടുകയായിരുന്നു.സംഘർഷത്തിന് പിന്നാലെ റെയില്‍വേ ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തി സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. പിന്നാലെ നാല് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഐ ആർ ടി സി സേവനദാതാവിന് സംഘർഷം സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയി. നാല് പേരെയും അന്വേഷണവിധേയമായി ജോലിയില്‍ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്..