ബംഗളൂരു: ദാവൻകരെ ജഗലൂർ താലൂക്കിലെ കട്ടിഗെഹള്ളിയില്‍ ഇലക്ടിക് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തില്‍ ഒന്നരയേക്കറോളം വരുന്ന കവുങ്ങിൻതോട്ടം കത്തിനശിച്ചു.ബസവനഗൗഡ, ശാന്തമ്മ എന്നിവരുടെ പേരിലുള്ള തോട്ടത്തിലെ 650 കവുങ്ങിൻ തൈകളാണ് നശിച്ചത്. തോട്ടം നനക്കാനായി കുഴല്‍ക്കിണറിന്റെ സ്വിച് ഓണാക്കിയ ഉടനെ തീ ആളിപ്പടരുകയായിരുന്നു. തോട്ടത്തിലുപയോഗിക്കാൻവേണ്ടി കരുതിവെച്ച ഉണക്കപുല്ലുകള്‍ക്കും കളനാശിനികള്‍ക്കും തീ പടർന്നതാണ് സംഭവത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
വരള്‍ച്ചക്കാലത്ത് ടാങ്കറുകളില്‍ വെള്ളമെത്തിച്ചു മറ്റും ഏറെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത തൈകളാണ് മിനിറ്റുകള്‍ക്കകം കത്തിച്ചാമ്ബലായതെന്ന് കർഷകർ പറഞ്ഞു. കർഷകർക്ക് ബെസ്കോം (ബംഗളൂരു ഇലക്‌ട്രിക് സപ്ലൈ കമ്ബനി ലിമിറ്റഡ്) നഷ്ടപരിഹാരം നല്‍കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ഫെയ്ഞ്ചല്‍ പുതുച്ചേരി തൊട്ടു; തമിഴ്നാട്ടില്‍ പേമാരി 104 വിമാന സര്‍വീസ് റദ്ദാക്കി റെഡ് അലര്‍ട്ടില്‍ ചെന്നൈ
തമിഴ്നാട്ടിലും പുതുച്ചേരിയിലും ജനങ്ങളെ ആശങ്കയിലാഴ്ത്തി ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പുതുച്ചേരി തീരം തൊട്ടു.രാത്രി ഏഴോടെ ചെന്നൈ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളില്‍ മഴ കനത്തു. ഒപ്പം ശക്തമായ കാറ്റും. 90 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്.ചെന്നൈ വിമാനത്താവളം ഇന്നു പുലർച്ചെ നാലു വരെ അടച്ചിട്ടു. 104 വിമാന സർവീസുകള്‍ റദ്ദാക്കി. 21 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. മുന്നോടിയായി രാവിലെ തുടങ്ങിയ മഴ ഉച്ചയോടെ ശമിച്ചിരുന്നു.ചെന്നൈയിലും എട്ട് ജില്ലകളിലുമായി ശക്തമായ മഴപെയ്തു. റെയില്‍വെ ട്രാക്കുകളിലും റോഡിലും വെള്ളം നിറഞ്ഞു.
പ്രളയഭീതിയില്‍ ജനങ്ങള്‍ ഫ്‌ളൈ ഓവറുകളില്‍ കാറുകള്‍ പാർക്ക് ചെയ്തത് നഗരത്തിലാകെ ഗതാഗതകുരുക്ക് സൃഷ്ടിച്ചു.ഉച്ചയ്ക്കു ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും ഫെയ്ഞ്ചല്‍ കരതൊടുക എന്നായിരുന്നു മുന്നറിയിപ്പ്.രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കേണ്ട തിരുവാരൂരിലെ കേന്ദ്ര സർവകലാശാലയുടെ പരിപാടി റദ്ദാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു.
അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.ചെന്നൈ ഉള്‍പ്പെടെ 8 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കി. പുതുച്ചേരിയിലും അവധിയാണ്.ഐ.ടി കമ്ബനികള്‍ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാർക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. ചെന്നൈ മെട്രോ സർവീസ് വൈകിട്ടുവരെ മുടങ്ങിയില്ല.