സംഗീതഞ്ജൻ എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് പ്രസ്താവനയിൽ അറിയിച്ചത്.വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ എ.ആർ. റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയിൽ അഭിഭാഷക അറിയിച്ചു.
29 വർഷത്തെ ദാമ്പത്യമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നതായി സൈറ ബാനു വാർത്താകുറിപ്പിൽ അറിയിച്ചത്. ഇരുവരുതമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാൻ സാധിക്കുന്നില്ല. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നു പോയി എന്നാണ് സൈറ വാർത്താ കുറിപ്പിൽപറയുന്നത്.1995 -ലാണ് എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. എന്നാൽ എ.ആർ. റഹ്മാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.
എ ആർ റഹ്മാനുമായുള്ള ബന്ധത്തിൽ താൻ ഒരുപാട് വേദനകൾ അനുഭവിക്കുകയായിരുന്നുവെന്നും ഇത് കൈകാര്യം ചെയ്യാൻ തനിക്ക് വളരെ ബുദ്ധിമുട്ടാണെന്നും സൈറ വ്യക്തമാക്കിയതായി അഭിഭാഷക അറിയിച്ചു. ഏറെക്കാലം നീണ്ട ആലോചനകൾക്കും വൈകാരിക സമ്മർദ്ദങ്ങൾക്കും ശേഷമാണ് ഇത്തരം ഒരു തീരുമാനം എടുക്കുന്നത്. തൻ്റെ ജീവിതത്തിലെ ഈ ദുഷ്‌കരമായ അധ്യായത്തിലൂടെ കടന്നുപോകുന്നതിനാൽ, ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സൈറ പൊതുജനങ്ങളിൽ നിന്ന് സ്വകാര്യത ആഗ്രഹിക്കുന്നുവെന്നും അഭിഭാഷക സൂചിപ്പിച്ചു.
കുട്ടി വെളുത്തിട്ടല്ല’; പിതൃത്വ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ്; വിവാഹമോചനം തേടി 30-കാരി
നവജാതശിശുവിന് ഇരുണ്ട നിറമാണെന്നാരോപിച്ച് പിതൃത്വ പരിശോധന നടത്തണമെന്ന് 30-കാരിയോട് ആവശ്യപ്പെട്ട് ഭർത്താവ്.ചൈനയിലാണ് സംഭവം. നവജാതശിശുവിനെ ആദ്യമായി കണ്ടതിന് പിന്നാലെയാണ് ഭർത്താവ് ആവശ്യം ഉന്നയിച്ചത്. ഭർത്താവിന് തന്നെ വിശ്വാസമില്ലെന്നും വഞ്ചിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി യുവതി വിവാഹമോചനം തേടി.സിസേറിയനിലൂടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കണ്ടതോടെ ഭർത്താവ് തുറിച്ച് നോക്കി. കുഞ്ഞിനെ എടുക്കാൻ കൂട്ടാക്കിയില്ല. കുട്ടിയുടെ നിറം കണ്ട് ഞെട്ടിപ്പോയെന്നാണ് ഭാര്യയോട് പറഞ്ഞത്. കുട്ടി എങ്ങനെയാണ് ഇരുണ്ട നിറമായി പോയതെന്ന് ചോദിച്ചതായും യുവതി പറഞ്ഞു.
താൻ ഒരിക്കലും ആഫ്രിക്കയില്‍ പോയിട്ടില്ലെന്നും കറുത്ത വർഗക്കാരെ അറിയില്ലെന്നും 30-കാരി മറുപടി നല്‍കി. യാതൊന്നും പറയേണ്ടെന്നും പിതൃത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. സമ്മതിച്ചെങ്കിലും വിശ്വാസം നഷ്ടപ്പെട്ടതില്‍ യുവതിക്ക് വിഷമം തോന്നി. പിന്നാലെയാണ് വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഈ സംഭവമാണ് ചൈനീസ് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ വിവരമില്ലായ്മയെ കുറിച്ച് പറഞ്ഞുകൊണ്ട് യുവതിക്ക് പിന്തുണ നല്‍കുകയാണ് ഉപയോക്തക്കള്‍. ജനന സമയത്ത് കുട്ടികള്‍ക്ക് നിറവ്യത്യാസമുണ്ടാകുമെന്നും ചിലപ്പോള്‍ ദിവസങ്ങളോ മാസങ്ങളോ കഴിയുമ്ബോള്‍ സ്വാഭാവിക നിറത്തിലേക്ക് എത്തുമെന്നും പറയുന്നു. കുഞ്ഞുങ്ങളുടെ ചർമകോശം നേർത്തതാണെന്നും രക്തചംക്രമണം ക്രമമായി നടക്കില്ലെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. കുട്ടികള്‍ ജനിക്കുമ്ബോള്‍ നീല നിറത്തിലുള്ള ചർമമാകും. വളരുന്തോറും നിറത്തില്‍ വ്യത്യാസം വരാമെന്നാണ് മെഡിക്കല്‍ ന്യൂസ് ടുഡേ പറയുന്നത്.