Home Featured കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് സമഗ്ര ഭരണാനുമതി ;ഗിഫ്‌റ്റ്‌ സിറ്റി പദ്ധതിക്ക്‌ വേഗം കൂടും

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് സമഗ്ര ഭരണാനുമതി ;ഗിഫ്‌റ്റ്‌ സിറ്റി പദ്ധതിക്ക്‌ വേഗം കൂടും

കൊച്ചി—ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭ്യമായതോടെ സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഇനി കൂടുതല്‍ വേഗത്തിലാകും.പദ്ധതിക്കായി 2185 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് തുക ചെലവഴിക്കുക. ഇതില്‍ 850 കോടി രൂപ അയ്യമ്ബുഴയില്‍ ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിനാണ് വിനിയോഗിക്കുക.

കിന്‍ഫ്രയാണ് ഭൂമി ഏറ്റെടുക്കുന്നതിന്റെ നോഡല്‍ ഏജന്‍സി. സ്ഥലമേറ്റെടുക്കലിന് പണം തടസ്സമല്ലാതായതോടെ പദ്ധതിയുടെ അടുത്തഘട്ടത്തിന് വേഗമേറും.സംസ്ഥാനത്ത് 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-–-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു. കേന്ദ്ര–-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനംവീതം പങ്കാളിത്തമുള്ള കമ്ബനിയാണ് വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയിലെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയാണ് അയ്യമ്ബുഴയില്‍ വരുന്നത്. 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചു. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നി പരിസ്ഥിതിസൗഹൃദ വ്യവസായങ്ങളിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഇടനാഴി യാഥാര്‍ഥ്യമാകുമ്ബോള്‍ 10,000 കോടി രൂപയുടെ നിക്ഷേപവും 10,000 തൊഴിലവസരങ്ങളും ഉണ്ടാകും. ഭക്ഷ്യസംസ്കരണം, ലൈറ്റ് എന്‍ജിനിയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ––മാലിന്യങ്ങളുടെയും മറ്റു ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്‌ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് മേഖലകളില്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കുകയാണ് ഇടനാഴിയുടെ ലക്ഷ്യം

സംവിധാനത്തിലൂടെ അനുമതി നല്‍കും.

ഹൈസ്കൂള്‍ ബിരുദം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍; ഒമ്ബതാം വയസില്‍ താരമായി ഡേവിഡ് ബലോഗുന്‍

വാഷിങ്ടണ്‍: ഒരു ഒമ്ബത് വയസുകാരനാണ് ഹൈസ്‌ക്കൂള്‍ ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍. യു.എസിലെ പെന്‍സില്‍വാനിയ സ്വദേശിയായ ഡേവിഡ് ബലോഗുനാണ് അത്.തന്റെ ഒമ്ബതാമത്തെ വയസില്‍ ഹൈസ്‌കൂള്‍ ബിരുദം നേടുകയും കോളേജ് പഠനത്തിനായുള്ള ക്രഡിറ്റ് സ്‌കോര്‍ സ്വന്തമാക്കുകയും ചെയ്തത്. ഹരിസ്ബര്‍ഗിലെ റീച്ച്‌ സൈബര്‍ ചാര്‍ട്ടര്‍ സ്‌കൂളില്‍ നിന്ന് വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെയാണ് ഡേവിഡ് പഠനം പൂര്‍ത്തീകരിച്ചത്.

തന്റെ ഇഷ്ടപ്പെട്ട അദ്ധ്യാപകരോടും സയന്‍സിനോടും കമ്ബ്യൂട്ടര്‍ പ്രോഗ്രാമിങ്ങിനോടുമുള്ള ഇഷ്ടവുമാണ് നേട്ടങ്ങള്‍ക്ക് കാരണമെന്ന് ഡേവിഡ് പറയുന്നു. ഒരു ജ്യോതി ശാ്‌സത്രജ്ഞനാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ബ്ലാക്ക് ഹോള്‍സിനേയും സൂപ്പര്‍നോവകളേയും കുറിച്ച്‌ പഠിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ഡേവിഡ് ഒരു സ്വകാര്യ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.ഡേവിഡിന്റെ മാതാപിതാക്കളും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്.

എങ്കിലും ഇത്രയും ബുദ്ധിമാനായ ഒരു കുട്ടിയെ വളര്‍ത്തുന്നത് ഒരല്‍പ്പം ബുദ്ധിമുട്ടാണെന്ന് അവരും തുറന്ന് സമ്മതിക്കുന്നു. “ഒരുപക്ഷേ തനിക്ക് പോലും മനസിലാകാത്തതും സങ്കീര്‍ണവുമായ കാര്യങ്ങള്‍ പോലും പഠിക്കാനും മനസിലാക്കാനും കഴിവുള്ളതാണ് അവന്റെ ഒമ്ബത് വയസ് മാത്രം പ്രായമുള്ള തലച്ചോറെന്ന് ഡേവിഡ് അമ്മ റോണിയ ബലോഗുന്‍ പറഞ്ഞു.അസാധാരണ കഴിവുള്ള വിദ്യാര്‍ഥിയാണ് ഡേവിഡ് എന്നും അവനില്‍ നിന്നാണ് തങ്ങള്‍ പോലും പല കാര്യങ്ങളും പഠിച്ചതെന്നും ഡേവിന്റെ അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

“തീര്‍ച്ചയായും ഡേവിഡ് ഒരു അസാധാരണ കുട്ടിയാണ്. മറ്റു കുട്ടികള്‍ക്കും അധ്യാപര്‍ക്കും അവന്‍ എന്നും ഒരു പ്രചോദനമാണ്. അധ്യാപന രീതിയെ കുറിച്ചുള്ള ചിന്തയെ പോലും മാറ്റുന്ന കുട്ടിയാണ് അവന്‍’. ഡേവിഡിന്റെ സയന്‍സ് ടീച്ചറായ കോഡി ഡെര്‍ പറയുന്നത്.1990-ല്‍ ആറാമത്തെ വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ഹൈസ്‌കൂള്‍ ബിരുദദാനത്തിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മൈക്കല്‍ കെര്‍ണിയാണ് ഈ നേട്ടം കൈവരിച്ച ഡേവിഡിനേക്കാള്‍ പ്രായം കുറഞ്ഞ ഏക വ്യക്തിത്വം.

You may also like

error: Content is protected !!
Join Our WhatsApp Group