Home Featured ഓണ്‍ലൈനിലൂടെ ആപ്പിള്‍ വാച്ച് വാങ്ങി, ശേഷം കേടാണെന്ന് പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടി, യുവാവ് പിടിയില്‍

ഓണ്‍ലൈനിലൂടെ ആപ്പിള്‍ വാച്ച് വാങ്ങി, ശേഷം കേടാണെന്ന് പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടി, യുവാവ് പിടിയില്‍

by admin

പെരുമ്പാവൂര്‍: വില കൂടിയ വാച്ച് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടിയ പ്രതിയെ കുടുക്കി പോലീസ്. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ ലിയാഖത്ത് അലീഖാനെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തൊണ്ണൂറായിരം രൂപ വിലവരുന്ന ആപ്പിള്‍ വാച്ചാണ് ലിയാഖത്ത് ഓണ്‍ലൈന്‍ വഴി വാങ്ങിയത്. പിന്നീട് വാച്ച് കേടാന്നെന്ന് പറഞ്ഞ് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടുകയായിരുന്നു. സമാന സംഭവത്തിന് ഹരിപ്പാട് പോലീസും കഴിഞ്ഞ വര്‍ഷം ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊന്നുകല്‍, കോതമംഗലം, മൂന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പോലീസിന് ലഭിക്കുന്ന വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group