Home Featured പുതിയ ഐഫോണുകളുടെ വില വിവരങ്ങൾ പുറത്ത്

പുതിയ ഐഫോണുകളുടെ വില വിവരങ്ങൾ പുറത്ത്

by admin

ന്യൂയോര്‍ക്ക്: ആപ്പിൾ ഐഫോൺ 15 പ്രോയ്ക്കും ഐഫോൺ 15 പ്രോ മാക്സിനും വില കൂടാൻ സാധ്യതയുണ്ടെന്ന് സൂചന. ഡിജിടൈംസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 15 പ്രോ സീരീസ്  സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്ന് ടൈറ്റാനിയത്തിലേക്ക് ചേസിസ് അപ്‌ഗ്രേഡുകൾ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  പെരിസ്‌കോപ്പ് ലെൻസും അപ്ഗ്രേഡ് ചെയ്തതായി പറയപ്പെടുന്നുണ്ട്. അത് വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സൂചന.

ഐഫോൺ 15 പ്രോ മാക്‌സ് ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും വിലകൂടിയ ഐഫോണാകുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഐഫോൺ 14 സീരിസ് എടുത്തു നോക്കിയാൽ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയുടെ വിൽപ്പന ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയെക്കാൾ മുന്നിലായിരുന്നു. അതുതന്നെ ഇവിടെയും ആവർത്തിച്ചേക്കുമെന്നാണ് സൂചന.

ഇതിനിടയ്ക്ക് ഐഫോൺ 15 പ്രോ മാക്സിന്റെ റീലിസ് വൈകിയേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എക്‌സിൽ (ഒരു ടിപ്‌സ്റ്റർ പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച്, യീൽഡ് പ്രശ്‌നങ്ങൾ കാരണം ഐഫോൺ മോഡലിൽ ഒന്നിന്റെ റിലീസ് ആപ്പിൾ നീട്ടി വച്ചേക്കാമെന്നായിരുന്നു സൂചന. നാല് പുതിയ ഐഫോൺ മോഡലുകൾക്കൊപ്പം, ആപ്പിൾ വാച്ച് സീരീസ് 9, സെക്കൻഡ് ജനറേഷൻ ആപ്പിൾ വാച്ച് അൾട്രാ, യുഎസ്ബി ടൈപ്പ്-സി പോർട്ടോടുകൂടിയ പുതുക്കിയ എയർപോഡ്‌സ് പ്രോ (സെക്കൻഡ് ജനറേഷൻ) എന്നിവയും കമ്പനി അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.

ടിപ്സ്റ്റർ റിവെൻജൻസ് (@Tech_Reve) എക്സിലെ ഒരു പോസ്റ്റിൽ പറയുന്നത് അനുസരിച്ച് ഉയർന്ന നിലവാരത്തിലുള്ള ഇമേജ് സെൻസറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട “ഗുരുതരമായ” പ്രശ്‌നങ്ങൾ കാരണം ഐഫോൺ 15 പ്രോ മാക്സ് റിലീസ് തീയതി ഏകദേശം നാല് ആഴ്ച വരെ വൈകും. അതുകൊണ്ട്, ഈ മാസം അവസാനത്തോടെയാകും ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ പുറത്തിറക്കുക.

ടോപ്പ്-ഓഫ്-ലൈൻ മോഡലിന്റെ നിർമ്മാണത്തിലെ കാലതാമസം പ്രവചിക്കുന്ന ആദ്യത്തെയാളല്ല ടിപ്‌സ്റ്റർ. ടിഎഫ് സെക്യൂരിറ്റീസ് അനലിസ്റ്റ് മിംഗ്-ചി കുവോ കഴിഞ്ഞ ആഴ്ച ഇതെക്കാര്യത്തെ കുറിച്ച് സൂചന നല്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ ബ്രാൻഡായി മാറാൻ ഒരുങ്ങുകയാണ് ആപ്പിളെന്ന് കഴിഞ്ഞ ദിവസം കുവോ പ്രവചിച്ചിരുന്നു. സാംസങ്ങിനെ പിന്തള്ളിയാണ് ഈ മുന്നേറ്റം. 

ഏകദേശം ഒരു ദശാബ്ദക്കാലമായി സാംസങ് മുൻനിരയിലാണ് ഉള്ളത്. ഈ റെക്കോർഡാണ് ആപ്പിൾ തകർക്കുകയെന്നായിരുന്നു പ്രവചനം.  ആഗോളതലത്തിൽ സാംസങ്ങിന്റെ വിപണിയിലിറക്കുന്ന സ്മാർട്ട് ഫോണുകളുടെ എണ്ണം 220 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. 250 മില്യൺ ഐഫോൺ യൂണിറ്റുകൾ കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യം നടപ്പിലാക്കി 2024-ഓടെ ആപ്പിൾ അതിന്റെ ലീഡ് നിലനിർത്തുമെന്നും കുവോ പ്രവചിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group