Home Featured ബെംഗളൂരു:നിയമസഹായത്തിനായി മൊബൈൽ ആപ്പ് പുറത്തിറക്കി.

ബെംഗളൂരു:നിയമസഹായത്തിനായി മൊബൈൽ ആപ്പ് പുറത്തിറക്കി.

ബെംഗളൂരു: വീട്ടിലിരുന്നുതന്നെ നിയമങ്ങളെക്കുറിച്ചുള്ള അറിവും നിയമസഹായവും ലഭിക്കാൻ ഉപകരിക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി.ഇന്ത്യ ലീഗൽ റിസർച്ച് ഫൗണ്ടേഷൻ (ഐ.എൽ.ആർ.എഫ്.) എന്ന സംഘടന. ബെംഗളൂരുവിൽനടന്ന ചടങ്ങിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എം.എൻ. വെങ്കടാചലയ്യ ഇന്ത്യ ലീഗൽ ആപ്പ് പുറത്തിറക്കി. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി, പഞ്ചാബി ഭാഷകളിൽ ഈ ആപ്പ് ഉപയോഗിക്കാനാകും.

രാജ്യത്ത് നിയമരംഗത്തുള്ള പത്തുലക്ഷത്തിലധികം ആളുകൾക്കും ഒട്ടേറെ നിയമവിദ്യാർഥികൾക്കും ആപ്പ് പ്രയോജനപ്പെടുമെന്ന് എം.എൻ. വെങ്കടാചലയ്യ പറഞ്ഞു.നമ്മൾ എന്തെങ്കിലും പ്രശ്നങ്ങളിൽപ്പെടുകയോ ഭീഷണി ലഭിക്കുകയോ നോട്ടീസില്ലാതെ പോലീസ് വരികയോചെയ്താൽ നിയമസഹായം നൽകുന്ന സുഹൃത്തായിട്ടാണ് ആപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യ ലീഗൽ ആപ്പുമായി ബന്ധപ്പെട്ടിരിക്കുന്ന അഭിഭാഷകർ സദാസമയവും സഹായിക്കാനുണ്ടാകും.

ആർക്കുവേണമെങ്കിലും മൊബൈൽ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അഭിഭാഷനുമായി നേരിട്ട് ബന്ധപ്പെടാം.നിയമരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗംകാര്യമായി മാറ്റമുണ്ടാക്കുമെന്ന് ഡൽഹി നാഷണൽ ലോ സ്കൂൾ വൈസ് ചാൻസലർ പ്രൊഫ. ജി.എസ്. ബജ്‌പെ പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, ഇന്ദർജിത് ബധ്‌വാർ, പ്രൊഫ. ത്രിലോചൻ ശാസ്ത്രി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

മുഖവും വയറും നായ്ക്കൾ കടിച്ചുകീറി; സംസാരശേഷിയില്ലാത്തതിനാൽ നിലവിളിക്കാനായില്ല’ 11 കാരന്റെ മരണത്തിൽ നടുങ്ങി നാട്

കണ്ണൂർ:* മുഴപ്പിലങ്ങാട്ട് തെരുവുനായ്ക്കൾ കടിച്ചുകീറി ഭിന്നശേഷിക്കാരനായ 11കാരന്റെ മരണത്തിൽ നടുങ്ങി നാട്. കെട്ടിനകം പള്ളക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകൻ നിഹാലിനാണ് ദാരുണാന്ത്യം. വൈകീട്ട് അഞ്ചുമണിയോടെ കാണാതായ കുട്ടിയെ ഏറെനേരത്തെ തിരച്ചിലിനൊടുവിൽ രാത്രി ഒൻപതോടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ ശരീരമാസകലം മുറിവുകളോടെ ബോധഹരിതനായ നിലയിൽ കണ്ടെത്തിയത്.

വീട്ടിൽനിന്ന് 300 മീറ്റർ അകലെയാണ് കുട്ടി ചോരവാർന്നു കിടക്കുന്ന നിലയിൽ കിടന്നിരുന്നത്. മുഖവും വയറും നായ്ക്കൾ കടിച്ചുകീറിയ നിലയിലായിരുന്നു. ഈ സമയത്ത് ജീവനുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

വൈകീട്ട് സമീപത്തുനിന്ന് തെരുവുനായ്ക്കളുടെ ബഹളം കേട്ടതായി സമീപവാസികൾ പറഞ്ഞു. തുടർന്നാണ് സമീപത്തെ ആൾതാമസമില്ലാത്ത വീടിന്റെ പറമ്പിലും തിരച്ചിൽ നടത്തിയത്. ഈ സമയത്ത് പറമ്പിലെ ചെടികൾക്കിടയിൽ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു നിഹാൽ. സംസാരശേഷിയില്ലാത്ത കുട്ടിയിയായതിനാൽ അപകടം നടന്നത് ആരും അറിഞ്ഞിരുന്നില്ല. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാൽ കുട്ടിക്ക് നായ്ക്കളുടെ ആക്രമണത്തിൽ നിലവിളിക്കാൻ പോലുമായില്ലെന്നു വ്യക്തമാണ്. കുട്ടി കളിക്കുകയായിരിക്കുമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. തിരിച്ചുവരാതായപ്പോഴാണ് തിരച്ചിൽ നടത്തിയത്.

ധർമടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥിയാണ് നിഹാൽ. മരണവിവരമറിഞ്ഞ് ബഹ്‌റൈനിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നുസീഫയാണ് മാതാവ്. സഹോദരൻ നസൽ. തലശ്ശേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്ജിദിൽ നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group