Home Featured ഇസ്ലാമോഫോബിയയും മാനസിക പീഡനവും; ബെംഗളൂരുവിലെ ആപ്പിള്‍ ജീവനക്കാരന്‍ രാജിവച്ചു

ഇസ്ലാമോഫോബിയയും മാനസിക പീഡനവും; ബെംഗളൂരുവിലെ ആപ്പിള്‍ ജീവനക്കാരന്‍ രാജിവച്ചു

ബെംഗളൂരു: ഇസ്‌ലാമോഫോബിയയും മാനസിക പീഡനവും കാരണമാണ് ആപ്പിളില്‍ നിന്ന് രാജിവച്ചതെന്ന് വെളിപ്പെടുത്തി മുസ്ലിം യുവാവ്.ആപ്പിളിനൊപ്പം 11 വര്‍ഷം ജോലി ചെയ്ത ഖാലിദ് പര്‍വേസാണ് ബെംഗളൂരിലെ ജോലി രാജിവച്ചതിന്റെ കാരണം ലിങ്ക്ഡ് ഇനിലൂടെ അറിയിച്ചത്.മാനസിക പീഡനം, മോശം ഭാഷ, മോശം പെരുമാറ്റം, ഇസ്ലാമോഫോബിക് അഭിപ്രായങ്ങള്‍ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച്‌ ആപ്പിളിന്റെ ഹ്യൂമന്‍ റിസോഴ്‌സ് (എച്ച്‌ആര്‍) ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി നല്‍കിയെങ്കിലും പരിഹാരം കണ്ടില്ലെന്നും പര്‍വേസ് ആരോപിച്ചു.

സമാന സംഭവങ്ങള്‍ തടയുന്നതിന് നടപടി ആവശ്യപ്പെട്ട് എച്ച്‌ആറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, രണ്ട് മാസത്തിനു ശേഷം എംപ്ലോയീസ് റിലേഷന്‍സ് (ER) ടീം പര്‍വേസിന്റെ മാനസികാരോഗ്യത്തെയും കുടുംബ പ്രശ്‌നങ്ങളെയും പരിഹസിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ജീവനക്കാരന്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനുപകരം കമ്ബനിയുടെയും മാനേജ്‌മെന്റിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ഇആര്‍ എക്‌സിക്യൂട്ടീവ് കൂടുതല്‍ ശ്രദ്ധിച്ചതെന്നത് അത്ഭുതപ്പെടുത്തി. തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തന്റെ ജോലിയുടെ അനന്തരഫലമാണെന്ന് അംഗീകരിക്കാന്‍ ആപ്പിളിന് കഴിയാതായതോടെ താന്‍ ഇകഴ്ത്തപ്പെട്ടു.

തന്റെ മാനസികാരോഗ്യം വഷളാകാന്‍ സാധ്യതയുള്ളതിനെക്കുറിച്ച്‌ ഉത്കണ്ഠ പ്രകടിപ്പിച്ചപ്പോള്‍, ജോലി ചെയ്യാനുള്ള ഫിറ്റ്‌നസ് പരിശോധിക്കാനും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനുമാണ് നിര്‍ബന്ധിച്ചത്. താന്‍ അനുഭവിച്ച ഇസ്‌ലാമോഫോബിക് അഭിപ്രായങ്ങളെക്കുറിച്ച്‌, മറ്റ് ജീവനക്കാരില്‍ നിന്ന് അവയ്ക്ക് സാധൂകരണമില്ലെന്ന് ഉറപ്പിച്ച്‌ ഇആര്‍ വിഭാഗം തന്റെ വാക്കുകള്‍ തള്ളിയെന്നും പര്‍വേസ് ആരോപിച്ചു. എന്നാല്‍, പര്‍വേസിന്റെ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആപ്പിള്‍ ഇതുവരെ തയ്യാറായിട്ടില്ല.

നാളെ എവിടേക്ക് ടിക്കറ്റെടുത്താലും വെറും 20 രൂപ; ഇത് മെട്രോയുടെ പിറന്നാള്‍ മധുരം

നാളെ ആറാം പിറന്നാളിന്റെ മധുരം നുണയുകയാണ് നമ്മുടെ സ്വന്തം കൊച്ചി മെട്രോ. നഗര ഗതാഗതത്തില്‍ പുതു ചരിത്രമാണ് മെട്രോയുടെ വരവോടെ സാധ്യമായത്.ഇരു കൈയും നീട്ടിയാണ് കൊച്ചിക്കാര്‍ മെട്രോയെ സ്വീകരിച്ചത്. അതിനാല്‍ ഹൃദയത്തില്‍ ഇടം നല്‍കിയവര്‍ക്ക് പിറന്നാളില്‍ മികച്ചൊരു സമ്മാനമാണ് മെട്രോ കരുതി വച്ചിരിക്കുന്നത്. നാളെ എവിടേക്ക് ടിക്കറ്റെടുത്താലും നിരക്ക് വെറും 20 രൂപ മാത്രം.

30, 40, 50, 60 ടിക്കറ്റുകള്‍ക്ക് പകരമാണിത്. മിനിമം ടിക്കറ്റ് 10 രൂപയില്‍ മാറ്റമില്ലാതെയാണ് ഈ ഓഫര്‍.ഏപ്രില്‍ മാസത്തില്‍ പ്രതിദിനം ശരാശരി 75,831 യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചത്. മേയ് മാസത്തില്‍ ഇത് 98,766 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് വാര്‍ഷിക ദിനം കേരള മെട്രോ റെയില്‍ ഡേ ആയി ആചരിച്ചു തുടങ്ങിയത്.

കാത്തിരിപ്പുണ്ട് മറ്റ് ഓഫറുകളും:നാളെ പുതിയതായി കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് കാര്‍ഡിന്റെ ഫീസ് ക്യാഷ് ബാക്കായി ലഭിക്കും. 225 രൂപയാണ് ക്യാഷ് ബാക്കായി ലഭിക്കുക. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരില്‍ ആറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് കൊച്ചി മെട്രോ.

You may also like

error: Content is protected !!
Join Our WhatsApp Group