കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപർണ വസ്തരെ അന്തരിച്ചു. അർബുദത്തിന് ചികിത്സയിലായിരുന്നു അപർണ വസ്തരെ. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപർണ വസ്തരെയുടെ അന്ത്യം സംഭവിച്ചത്. 57 വയസ്സായിരുന്നു അപർണ വസ്‍തരെയ്‍ക്ക്.
അപർണ വസ്തരെ നിരവധി ടെലിവിഷൻ ഷോകളില്‍ അവതാരകയായി ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. 1990കളില്‍ ഡിഡി ചന്ദനയിലെ മിക്ക ഷോകളുടെയും അവതാരകയായിരുന്നു നടിയുമായ അപ്സര വസ്‍തെരെ. അപർണ വസ്തരെ 1984ല്‍ ആയിരുന്നു സിനിമയില്‍ അരങ്ങേറിയത്. മസനഡ ഹൂവു എന്ന കന്നഡ സിനിമയിലൂടെയായിരുന്നു നടിയായി അപർണ വസ്തരെയുടെ അരങ്ങേറ്റം.
സിനിമയ്ക്ക് പുറമേ അപർണ നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മൂഡല മനേ, മുക്ത തുടങ്ങിയ സീരിയലുകളാണ് പ്രധാനപ്പെട്ടവ. ബിഗ് ബോസ് കന്നഡ ഷോയുടെ ആദ്യ സീസണില്‍ പ്രധാന മത്സരാർഥിയായ ഒരു താരവുമാണ് അപർണ വസ്തരെ. ബിഗ് ബോസില്‍ 2013ലായിരുന്നു മത്സരാർഥിയായത്.
അപർണ വസ്തരെ കോമഡി ടെലിവിഷൻ ഷോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപർണ വസ്തരെ മജാ ടോക്കീസ് ഷോയിലായിരുന്നു പങ്കെടുത്തത്. നാഗരാജ് വസ്തരെയാണ് ഭർത്താവ്. കന്നഡ എഴുത്തുകാരനും ആർകിടെക്റ്റും ആണ് താരത്തിന്റെ ഭർത്താവ് നാഗരാജ്.