Home Featured അപര്‍ണ ദാസും ദീപക് പറമ്ബോലും വിവാഹിതരാകുന്നു

അപര്‍ണ ദാസും ദീപക് പറമ്ബോലും വിവാഹിതരാകുന്നു

by admin

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്ബോലും വിവാഹിതരാകുന്നു. ഇരുവരുടെയും പ്രണയവിവാഹം ഏപ്രില്‍ 24 ന് വടക്കാഞ്ചേരിയില്‍ വച്ച്‌ നടക്കും. അപർണ മലയാള സിനിമയിലെത്തുന്നത് ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ്. വിനീത് ശ്രീനിവാസൻ നായകനായ ‘മനോഹരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. വിജയിയുടെ ബീസ്റ്റിലൂടെ അപർണ തമിഴ് ചലച്ചിത്ര രംഗത്തും അരങ്ങേറ്റം കുറിച്ചു.

ദീപകും അപർണ്ണയും ഒരുമിച്ച്‌ ‘മനോഹരത്തില്‍’ അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്ബോല്‍ മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് തട്ടത്തിൻ മറയത്ത്, തിര, ഡി കമ്ബനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group