Home Featured നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യും, എന്താണ് അനുഷ്ക ഷെട്ടിയെ ബാധിച്ച അപൂര്‍വരോഗം?

നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യും, എന്താണ് അനുഷ്ക ഷെട്ടിയെ ബാധിച്ച അപൂര്‍വരോഗം?

by admin

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയുടെ അപൂര്‍വ രോഗാവസ്ഥ. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്യൂഡോബള്‍ബര്‍ എഫക്‌ട് എന്ന രോഗാവസ്ഥ തനിക്കുണ്ടെന്ന് കഴിഞ്ഞ കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് അനുഷ്‌ക വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുഷ്‌കയുടെ തുറന്നുപറച്ചില്‍.

എനിക്ക് ചിരിക്കുന്ന രോഗമുണ്ട്. ചിരിക്കുന്നത് ഒരു രോഗമാണോ എന്നാകും നിങ്ങ കരുതുന്നത്. എന്നാല്‍ അങ്ങനെയാണ്. ഞാന്‍ ചിരി തുടങ്ങികഴിഞ്ഞാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ ചിരി നിര്‍ത്താനാകില്ല. കോമഡി സീനുകള്‍ കാണുമ്ബോളോ ഷൂട്ടിംഗ് സ്‌പോട്ടുകളിലോ എല്ലാം ഇത് മൂലം പ്രശ്‌നങ്ങളുണ്ട്. പലപ്പോഴും ഈ പ്രശ്‌നം കാരണം സിനിമാ ഷൂട്ടിംഗ് തന്നെ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അനുഷ്‌ക ഷെട്ടി പറയുന്നു.

മസ്തിഷ്‌കത്തെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് സ്യൂഡോബള്‍ബര്‍ എഫക്‌ട്. വിഷാദരോഗമായി പലപ്പോഴും ഇത് തെറ്റിദ്ധരിക്കാറുണ്ട്. അതേസമയം പലപ്പോഴും അനുഷ്‌ക ചിരി നിര്‍ത്താന്‍ പാടുപെടുന്ന വീഡിയോകള്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇതിന് പിന്നില്‍ ഇങ്ങനെയൊരു കാരണമുണ്ടെന്ന് അറിഞ്ഞിരിന്നില്ലെന്നും ആരാധകര്‍ പറയുന്നു. എത്രയും വേഗം രോഗം ഭേദമാകട്ടെ എന്ന പ്രാര്‍ഥനയും പലരും പങ്കുവെയ്ക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group