ന്യൂഡല്‍ഹി: മഹാരാഷ്ട്ര, കര്‍ണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ റെയ്‌ഡുമായി എൻ.ഐ.എ. റെയ്‌ഡില്‍ 13 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ്. പദ്ധതിയിടുന്നുവെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് എൻ.ഐ.എ. വ്യാപക റെയ്ഡ് നടത്തുന്നതെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.
താനെയിലെ 9 ഇടങ്ങള്‍, പുണെയിലെ രണ്ട് ഇടങ്ങള്‍, താനെ റൂറല്‍ 31 ഇടങ്ങള്‍ എന്നിങ്ങനെയും ബെംഗളൂരുവില്‍ ഒരിടത്തുമാണ് എൻ.ഐ.എയുടെ റെയ്ഡ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്.