ക്ലോഡ് എഐ മോഡലുകളുടെ നിർമ്മാതാക്കളായ ആന്ത്രോപിക്, ഇന്ത്യയിലെ പ്രവർത്തനങ്ങള്‍ വിപുലീകരിക്കാൻ ഒരുങ്ങുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള കമ്ബനിയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ.ഓപ്പണ്‍എഐ, പെർപ്ലക്‌സിറ്റി തുടങ്ങിയ കമ്ബനികള്‍ക്ക് പിന്നാലെയാണ് ആന്ത്രോപിക് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നത്.സെപ്റ്റംബറില്‍ 13 ബില്യണ്‍ ഫണ്ടിംഗ് റൗണ്ടിന് ശേഷം 183 ബില്യണ്‍ ഡോളർ മൂല്യമുള്ള കമ്ബനി അടുത്ത വർഷം ബെംഗളൂരുവില്‍ ഒരു ഓഫീസ് തുറക്കും.
പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതിനൊപ്പം, കോണ്‍ഗ്ലോമറേറ്റുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സംഘടനകള്‍, സ്‌റ്റാർട്ടപ്പ് ആക്‌സിലറേറ്ററുകള്‍ എന്നിവയുമായി സഹകരിച്ച് പ്രാദേശികമായി പ്രസക്തമായ എഐ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനും അവർക്ക് പദ്ധതിയുണ്ട്.ഇന്ത്യൻ റെഗുലേറ്ററി ചട്ടക്കൂടിനുള്ളില്‍ സ്വതന്ത്ര എഐ കഴിവുകള്‍ വികസിപ്പിക്കാനും കൈകാര്യം ചെയ്യാനും ആന്ത്രോപിക് പങ്കാളികളെയും തേടുന്നു. ഈയാഴ്‌ച്ച ഇന്ത്യ സന്ദർശിക്കുന്ന സഹസ്ഥാപകനും സിഇഒയുമായ ഡാരിയോ അമോഡേയ് പറയുന്നതനുസരിച്ച്, ആഗോളതലത്തില്‍ ഈ നീക്കം സാങ്കേതികവിദ്യയുടെ വളർച്ചയില്‍ ഇന്ത്യയുടെ എഐ ഇക്കോസിസ്‌റ്റത്തിന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും.
രണ്ടാമത്തെ വലിയ വിപണിയാണെങ്കിലും, ക്ലോഡ് ഉപയോഗത്തില്‍ ഇന്ത്യയുടെ പങ്ക് അമേരിക്കയെ അപേക്ഷിച്ച് വളരെ പിന്നിലാണ്. ആഗോള ഉപയോഗത്തിന്റെ 21.6 ശതമാനം അമേരിക്കയിലാണ്. ആന്ത്രോപിക്കിന്റെ സെപ്റ്റംബറില്‍ പുറത്തിറക്കിയ ഇക്കണോമിക് ഇൻഡക്‌സ് അനുസരിച്ച് ഇന്ത്യയുടെ പങ്ക് 7.2 ശതമാനമാണ്. ബ്രസീല്‍, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ 3.7 ശതമാനം വീതവുമായി തൊട്ടുപിന്നിലുണ്ട്.ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, പഞ്ചാബി, ഗുജറാത്തി, കന്നഡ, മലയാളം, ഉറുദു തുടങ്ങിയ പ്രാദേശിക ഭാഷകളില്‍ ക്ലൗഡിന്റെ കഴിവുകള്‍ വർധിപ്പിക്കുന്നതില്‍ ആന്ത്രോപിക് വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്.
സർക്കാർ, സംരംഭക തലങ്ങളിലുള്ള പ്ലാറ്റ്ഫോമുകള്‍ക്കായി ഹിന്ദി ഭാഷയിലുള്ള ക്ലൗഡിന്റെ പ്രകടനം മെച്ചപ്പെടുത്തും. കൂടാതെഒരു ഡസനോളം മറ്റ് ഇന്ത്യൻ ഭാഷകളില്‍ മോഡലുകള്‍ പരിശീലിപ്പിക്കാനും കമ്ബനിക്ക് പദ്ധതിയുണ്ട്.ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിപരമായ ഉപയോഗം, അല്ലെങ്കില്‍ ബിസിനസ് ആപ്ലിക്കേഷനുകള്‍ എന്നിവയ്‌ക്കെല്ലാം ക്ലോഡ് ഇന്ത്യയിലെ കഴിയുന്നത്ര ആളുകള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രവർത്തനങ്ങള്‍ക്കായി ഒരു മേധാവിയെ നിയമിക്കാനും കമ്ബനി ആലോചിക്കുന്നുണ്ട്.കഴിഞ്ഞ ഓഗസ്‌റ്റില്‍, ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പണ്‍എഐ ഒരു പ്രാദേശിക ഓഫീസ് ന്യൂഡല്‍ഹിയില്‍ തുറക്കുമെന്ന് സിഇഒ സാം ആള്‍ട്ട്മാൻ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നയം, വില്‍പ്പന, വിപണനം എന്നീ മേഖലകളില്‍ ഒരു ടീമിനെ നിർമ്മിക്കുന്നതിന്റെ ഭാഗമാണിത്. അവരുടെ പാത പിന്തുടർന്ന് കൊണ്ടാണ് ഇപ്പോള്‍ ആന്ത്രോപിക് കൂടി ഇന്ത്യയെ ലക്ഷ്യമിടുന്നത്