Home കർണാടക പബ്ബിലെ സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കണ്ടെത്തിയത് മറ്റൊരു കാര്യം; നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ്

പബ്ബിലെ സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കണ്ടെത്തിയത് മറ്റൊരു കാര്യം; നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ്

by admin

ബെംഗളൂരു: ബോളിവുഡ് നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ്. സമയപരിധി ലംഘിച്ച്‌ പ്രവർത്തിച്ചതിന്റെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ബെംഗളൂരുവിലെ ബാസ്റ്റിയൻ ഗർഡൻ സിറ്റി പബ്ബിനെതിരെയാണ് കേസ്.കഴിഞ്ഞദിവസം ഈ പബ്ബിലെത്തിയവർ തമ്മില്‍ സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതാണ് താരത്തിന് വിനയായത്. പബ്ബുകള്‍ പ്രവർത്തിക്കാൻ അനുവദിച്ചിരുന്ന സമയത്തിനുശേഷവും ഇത് പ്രവർത്തിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

തുടർന്നാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.ബെംഗളൂരുവില്‍ പുലർച്ചെ ഒരുമണിവരെയാണ് പബ്ബുകള്‍ക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ബെംഗളൂരുവില്‍ പ്രവർത്തിക്കുന്ന ഒട്ടേറെ പബ്ബുകളില്‍ ബോളിവുഡ് താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍ തുടങ്ങിയവർക്ക് ഓഹരിപങ്കാളിത്തമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group