Home Featured ചിത്രദുർഗയിൽ കുടിവെള്ളം കുടിച്ച് ഒരാൾകൂടി മരിച്ചു

ചിത്രദുർഗയിൽ കുടിവെള്ളം കുടിച്ച് ഒരാൾകൂടി മരിച്ചു

by admin

ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ച് ഒരാൾകൂടി മരിച്ചു. സിദ്ധനഹള്ളി സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ നാലുദിവസത്തിനിടെ മരണം മൂന്നായി. കഴിഞ്ഞദിവസങ്ങളിൽ കവടിഗരഹട്ടി സ്വദേശികളായ മഞ്ജുള (23), രഘു (26) എന്നിവർ മരിച്ചിരുന്നു. മാലിന്യം കലർന്ന വെള്ളംകുടിച്ച് നൂറോളംപേർ ചികിത്സയിലാണ്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്നാരോപിച്ച് പ്രദേശവാസികൾ ദേശീയപാത 13-ൽ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.

തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ച്‌ നാലര ലക്ഷം രൂപ കവര്‍ന്നു

ചിറ്റൂര്‍: തക്കാളി വില കൂടിയപ്പോള്‍ തക്കാളി മോഷണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ചന്തയിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ച്‌ നാലര ലക്ഷം രൂപ കൊള്ളയടിച്ചു.

പാലമേനരു മാര്‍ക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക രാജ് എന്ന കര്‍ഷകനെ അക്രമികള്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.ആക്രമണം നടത്തുമ്ബോള്‍ പ്രതികള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.പരിക്കേറ്റ കര്‍ഷകനെ നാട്ടുകാര്‍ പുങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം ആദ്യം കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലെ ഫാമില്‍ നിന്ന് രണ്ടര ലക്ഷം രൂപ വില മതിക്കുന്ന തക്കാളി മോഷണം പോയിരുന്നു. ബെംഗളൂരുവില്‍ 2.5 ടണ്‍ തക്കാളി കയറ്റിയ ട്രക്ക് തട്ടിയെടുത്തതിന് തമിഴ്‌നാട്ടില്‍ നിന്നുള്ള ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിലോക്ക് 200 രൂപ നിരക്കിലാണ് ഇപ്പോള്‍ തക്കാളി വില്‍ക്കുന്നത്. വരുംദിവസങ്ങളില്‍ വില 300 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group