Home Featured ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്‌ട്ര വിമാനത്താവളം

ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്‌ട്ര വിമാനത്താവളം

by admin

ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്‌ട്ര വിമാനത്താവളം എന്ന പദ്ധതിക്കായി ഭൂമി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തുമകൂരുവില്‍ 8000 ഏക്കര്‍ ഭൂമി കണ്ടെത്തിയതായി ആണ് പുറത്തു വരുന്ന വിവരം. ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര ആണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരുവിന് അടുത്തുള്ള പ്രധാന നഗരമെന്ന നിലയില്‍ ഭാവിയില്‍ ബംഗളൂരു വിമാനത്താവളത്തിലെ ട്രാഫിക് കുറക്കുന്നതടക്കമുള്ള സാധ്യതകള്‍ മുൻനിര്‍ത്തിയാണ് പുതിയ വിമാനത്താവളം വരുന്നത്.

തുമകൂരു, കൊരട്ടഗരെ, മധുഗിരി, സിറ താലൂക്കുകളിലായാണ് ഭൂമി കണ്ടെത്തിയതെന്നും പദ്ധതി നിര്‍ദേശം കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവള വികസന അതോറിറ്റിക്ക് (കെ.ഐ.എ.ഡി.ബി) കൈമാറിയതായും മന്ത്രി അറിയിച്ചു.

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കര്‍ണാടക.

ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ശനിയാഴ്ച മുതല്‍ കോവിഡ്-19 ഹെല്‍പ്പ് ലൈൻ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റാവു വെള്ളിയാഴ്ച നടത്തിയ മീറ്റിങ്ങില്‍ അറിയിച്ചു.

ഇൻഫ്ലുവെൻസ പോലുള്ള എല്ലാ രോഗങ്ങള്‍ക്കും കടുത്ത അക്യൂട്ട് റെസ്പിറേട്ടറി രോഗങ്ങള്‍ക്കും പരിശോധന നിര്‍ബന്ധമാക്കുവാൻ നിര്‍ദ്ദേശം നല്‍കി. ബംഗ്ലൂരിലെ വികാസ് സൗദയില്‍ മുതിര്‍ന്ന ആരോഗ്യ ഉദ്ദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് വലിയ തോതില്‍ കോവിഡ് ടെസ്റ്റിങ്ങ് നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

ദിവസവും 7,000 ത്തിലധികം കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ട്, 3.82 ശതമാനമാണ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്, ഇതുവരെ കേസുകളുടെ എണ്ണം കുറഞ്ഞിട്ടില്ല -മന്ത്രി പറഞ്ഞു. കേരളത്തില്‍ കേസുകളുടെ എണ്ണം കുറയാൻ തുടങ്ങിയിട്ടുണ്ട്, കോവിഡ് പോസിറ്റീവ് ആയവരെ കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

അടുത്ത ആഴ്ചമുതല്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. കര്‍ണാടകയില്‍ വെള്ളിയാഴ്ച മാത്രം 300 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group