Home Featured ബിസിനസ് കോറിഡോറിന് മുൻപ് ബെംഗളൂരുവില്‍ മറ്റൊരു വമ്ബൻ പദ്ധതി; 100 റോഡുകള്‍ പുനര്‍നിര്‍മിക്കും

ബിസിനസ് കോറിഡോറിന് മുൻപ് ബെംഗളൂരുവില്‍ മറ്റൊരു വമ്ബൻ പദ്ധതി; 100 റോഡുകള്‍ പുനര്‍നിര്‍മിക്കും

by admin

ഐടി നഗരമായ ബെംഗളൂരുവിൻ്റെ തലവേദനയാണ് ഗതാഗതപ്രശ്നം. ദിവസവും പതിനായിരങ്ങള്‍ എത്തുന്ന നഗരത്തിലെ ജനബാഹുല്യം ഉയർന്ന തോതിലാണ്.അതിനാല്‍ തന്നെ ഗതാഗത പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ ഒന്നിന് പുറമെ ഒന്നായി തുടരുകയാണ്. പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന പാതകളും ബെംഗളൂരു നഗരത്തിലെ ടണല്‍ റോഡ് പദ്ധതികളും ഗതാഗത പ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ.സർക്കാരിൻ്റെ പുതിയ ആശയമായ 117 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് ഇടനാഴി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാഹായിക്കുന്നതാണ്.

‘ബെംഗളൂരു ബിസിനസ് കോറിഡോർ’ എന്നാണ് പുതിയ പദ്ധതിക്ക് സർക്കാർ പേരുനല്‍കിയിരിക്കുന്നത്. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതിക്ക് കർണാടക മന്ത്രിസഭയാണ് അംഗീകാരം നല്‍കുകയായിരുന്നു. യെലഹങ്ക, ഇലക്‌ട്രോണിക്സ് സിറ്റി വഴി തുമാകുരു റോഡിനെ മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതി നഗരത്തിന്റെ തിരക്ക് 40 ശതമാനം വരെ കുറയ്ക്കുമെന്നും നഗരപ്രാന്തങ്ങളില്‍ സാമ്ബത്തിക വളർച്ച പ്രോത്സാഹിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

27,000 കോടി ചെലവഴിക്കുന്ന ഈ പദ്ധതി രണ്ട് വർഷത്തിനുള്ളില്‍ പൂർത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു.രണ്ട് വർഷത്തിനുള്ളില്‍ പൂർത്തിയാകുന്ന ‘ബെംഗളൂരു ബിസിനസ് കോറിഡോർ’ പദ്ധതിക്ക് മുന്നോടിയായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (GBA) നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട 100 റോഡുകള്‍ പുനർനിർമിക്കും. റോഡിലെ കുഴികള്‍, വെള്ളക്കെട്ട്, മോശം ഡ്രെയിനേജ്, സുരക്ഷിതമല്ലാത്ത നടപ്പാതകള്‍ എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പത്ത് റോഡുകള്‍ തെരഞ്ഞെടുക്കാൻ നിർദേശം : ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ മഹേശ്വർ റാവു വിവിധ സിവിക് ബോഡികളിലെ എൻജിനീയർമാർക്ക് ഓരോ സോണില്‍ നിന്നും പത്ത് റോഡുകള്‍ അടിയന്തര പുനർനിർമാണത്തിനായി തെരഞ്ഞെടുക്കാൻ നിർദേശം നല്‍കി. ഓരോ റോഡിനും വിശദമായ വികസന പദ്ധതി തയ്യാറാക്കും. ഇതില്‍ റോഡിന്റെ ഈട്, മെച്ചപ്പെട്ട ലൈറ്റിങ്, ഡ്രെയിനേജ് സംവിധാനങ്ങള്‍, ഫുട്‌പാത്തുകള്‍, പരിപാലന സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടും. റോഡുകളിലെ കുഴികളുടെ എണ്ണം, ഗതാഗതത്തിന്റെ ഒഴുക്ക്, ശുചിത്വം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കും. വെള്ളക്കെട്ട്, മാലിന്യം തള്ളല്‍, കാല്‍നടയാത്രക്കാർ നേരിടുന്ന അപകടങ്ങള്‍ തുടങ്ങിയ സ്ഥിരം പ്രശ്നങ്ങളുള്ള റോഡുകള്‍ക്ക് മുൻഗണന നല്‍കും.

പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രതിവാര യോഗങ്ങള്‍ ഉണ്ടാകും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ദീർഘകാല പരിപാലനത്തിനും ചീഫ് എൻജിനീയർമാർക്കും ഉത്തരവാദിത്തം ഉണ്ടായിരിക്കും. വിവിധ ഏജൻസികള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനായി റോഡുമായി ബന്ധപ്പെട്ട പ്രവർത്തികള്‍ ചെയ്യുന്നതിന് മുൻപ് BWSSB, BESCOMഏജൻസികള്‍ ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ മുൻ‌കൂർ അനുമതി വാങ്ങണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group