Home Featured കർണാടകയിലെ രണ്ടു ജയിലുകൾ ബോംബു വെച്ച് തകർക്കുമെന്ന് അജ്ഞാത ഫോൺകോൾ ഭീഷണി

കർണാടകയിലെ രണ്ടു ജയിലുകൾ ബോംബു വെച്ച് തകർക്കുമെന്ന് അജ്ഞാത ഫോൺകോൾ ഭീഷണി

ബെംഗളൂരു: കർണാടകയിലെ രണ്ടു ജയിലുകൾ ബോംബു വെച്ച് തകർക്കുമെന്ന് അജ്ഞാത ഫോൺകോൾ ഭീഷണി.ഹിൻഡാൽഗ സെൻട്രൽ ജയിലും (ബെലഗാവി), പരപ്പന അഗ്രഹാര സെൻട്രൽ ജയിലും ഡിഐജിപിയുടെ വസതിയും സ്ഫോടനം നടത്തുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തിയതായി ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (നോർത്ത് റേഞ്ച്) ബെലഗാവി റൂറൽ പോലീസിൽ തിങ്കളാഴ്ച പരാതി നൽകി.ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിന്റെ ഔദ്യോഗിക നമ്പറിലാണ് അജ്ഞാത ഫോൺകോൾ ഭീഷണി വന്നത്.അതേസമയം ബെംഗളൂരുവിൽ നിന്നുതന്നെയാണ് ഫോൺകോൾ വന്നതെന്ന് കണ്ടെത്തിയതായി ബെലഗാവി റൂറൽ പോലീസ് ഇൻസ്പെക്ടർ അറിയിച്ചു

ചൂട് കൂടുന്നു; കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്ന് പഠനം; ഇന്ത്യയിലേയും പാകിസ്താനിലേയും ജനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനത്തില്‍ മുന്നറിയിപ്പുമായി പുതിയ പഠനം. ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള മേഖലകളെ ആഗോളതാപനത്തിലേക്ക് നയിച്ചേക്കാമെന്നും ഈ പ്രദേശങ്ങളിലെ ജനങ്ങളില്‍ ഹൃദയാഘാതത്തിനും ഹീറ്റ് സ്‌ട്രോക്കിനും കാലാവസ്ഥാ വ്യതിയാനം കാരണമായേക്കാമെന്നുമാണ് പഠനം പറയുന്നത്.പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയൻസസിലാണ്’ ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരീക്ഷത്തിന്റെ ഊഷ്മാവില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.ചൂടുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുൻപ് ചൂടിന്റേയും ഈര്‍പ്പത്തിന്റേയും ചില പ്രത്യേക അവസ്ഥാന്തരങ്ങള്‍ മാത്രമാണ് മനുഷ്യശരീരത്തിന് താങ്ങാൻ സാധിക്കുന്നത്.

ആഗോള താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവ് ഉണ്ടായാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് പാകിസ്താനിലേയും ഇന്ത്യയുടെ ചില ഭാഗങ്ങളിലേതും ഉള്‍പ്പെടെ 220 കോടി ജനങ്ങളെ ആയിരിക്കും. കിഴക്കൻ ചൈനയേയും ആഫ്രിക്കയേയും ചൂട് ഗുരുതരമായി ബാധിക്കും. ഡല്‍ഹി, കൊല്‍ക്കത്ത, ഷാങ്ഹായ്, മുള്‍ട്ടാൻ, നാൻജിംഗ്, വുഹാൻ തുടങ്ങിയ ജനസാന്ദ്രതയേറിയ നഗരങ്ങളെല്ലാം ഉഷ്ണതരംഗത്തിന്റെ പിടിയിലാകും.മൂന്ന് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവാണ് ഉണ്ടാകുന്നതെങ്കില്‍ ഫ്‌ളോറിഡ മുതല്‍ ന്യൂയോര്‍ക്ക് വരെയും, ഹൂസ്റ്റണ്‍ മുതല്‍ ചിക്കാഗോ വരെയും രൂക്ഷമായി ബാധിക്കും. തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും അത്യുഷ്ണമാകും അനുഭവപ്പെടുന്നത്.

ജനസാന്ദ്രത കൂടിയ ഇടങ്ങളിലാകും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയെന്ന് പഠനത്തിന്റെ ഭാഗമായ പര്‍ഡ്യൂ സര്‍വകലാശാലയിലെ എര്‍ത്ത് അറ്റ്‌മോസ്‌ഫെറിക് ആൻഡ് പ്ലാനറ്ററി സയൻസസ് പ്രൊഫസര്‍ മാത്യു ഹ്യൂബര്‍ പറഞ്ഞു. അനേകം ആളുകള്‍ മരിക്കാനുള്ള സാദ്ധ്യത ഒരിക്കലും തള്ളിക്കളയാകില്ല. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്‌ക്കുക എന്നത് മാത്രമാണ് ഇതിന്റെ ആഘാതം കുറയ്‌ക്കാനുള്ള മാര്‍ഗമെന്നും മാത്യു ഹ്യൂബര്‍ ചൂണ്ടിക്കാണിക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group