Home Featured കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലേക്ക്; സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലേക്ക്; സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ മുൻ ബി.ജെ.പി നേതാവും എം.എല്‍.എയുമായ പൂര്‍ണിമ ശ്രീനിവാസ് കോണ്‍ഗ്രസിലേക്ക്. ഒക്ടോബര്‍ 20നായിരിക്കും പൂര്‍ണിമയുടെ പാര്‍ട്ടി പ്രവേശം.2018 മുതല്‍ 2023 വരെ ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ അസംബ്ലി സീറ്റിലെ എം.എല്‍.എയായിരുന്നു പൂര്‍ണിമ ശ്രീനിവാസ്. 2023 തെരഞ്ഞെടുപ്പ് സമയത്ത് പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അന്ന് അഭ്യൂഹങ്ങളെ തള്ളിയ പൂര്‍ണിമ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയും കോണ്‍ഗ്രസിന്‍റെ ഡി. സുധാകറിനോട് പരാജയപ്പെടുകയുമായിരുന്നു. അതേസമയം ഹിരിയൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പൂര്‍ണിമ പ്രിയപ്പെട്ട നേതാവായിരുന്നുവെന്നും ബി.ജെ.പിയില്‍ നിന്നും രാജിവെക്കോണ്ട ആവശ്യം നിലവിലില്ലെന്നുമാണ് ഹിരിയൂൂര്‍ ബി.ജെ.പി അധ്യക്ഷൻ വിശ്വനാഥിന്‍റെ പ്രതികരണം.

മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ. കൃഷ്ണപ്പയുടെ മകളാണ് പൂര്‍ണിമ ശ്രീനിവാസ്. 30 വര്‍ഷക്കാലം കോണ്‍ഗ്രസിനെ സേവിച്ച കൃഷ്ണപ്പ പിന്നീട് ജനതാദള്‍ സെക്യുലറിന്‍റെ ഭാഗമാകുകയായിരുന്നു. 2013ല്‍ കൃഷ്ണപ്പ ഹിരിയൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുകയും കോണ്‍ഗ്രസിന്‍റെ ഡി. സുധാകറിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2018ല്‍ ഇതേ സീറ്റില്‍ നിന്നും മത്സരിച്ചാണ് ഡി. സുധാകറിനെ തോല്‍പിച്ച്‌ പൂര്‍ണിമ അധികാരത്തിലെത്തിയത്.

മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത യുവതിക്ക് ജാമ്യമില്ല

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌തെന്ന കേസില്‍ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.പാലക്കാട് കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ യുവതി നല്കിയ ഹര്‍ജി ജസ്റ്റിസ് പി. ഗോപിനാഥാണ് തള്ളിയത്. യുവതിക്കെതിരെ ഗുരുതരമായ ആരോപണമാണുള്ളതെന്നും ഇവയൊക്കെ ശരിയാണെങ്കില്‍ പ്രതിയുടെ നടപടി മാതൃത്വത്തിനു തന്നെ അപമാനമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.രണ്ടാനച്ഛന്‍ കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. 2018 മുതല്‍ 2023 മാര്‍ച്ച്‌ വരെ ഇയാള്‍ പീഡനം തുടര്‍ന്നെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി അറസ്റ്റിലായത്. അന്നു മുതല്‍ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ യുവതിക്ക് ജാമ്യം നല്കിയാല്‍ ഇരയെ സ്വാധീനിക്കാനിടയുണ്ടെന്നും കസ്റ്റഡിയിലിരിക്കെ വിചാരണ പൂര്‍ത്തിയാക്കേണ്ട സാഹചര്യമുള്ള കേസാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജാമ്യഹര്‍ജി തള്ളിയത്.

You may also like

error: Content is protected !!
Join Our WhatsApp Group