Home Featured ബോഡി ഷെയിമിങ് കമന്റുകള്‍ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

ബോഡി ഷെയിമിങ് കമന്റുകള്‍ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

by admin

സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ ഉയരുന്ന ബോഡി ഷെയിമിങ് കമന്റുകള്‍ തന്നെ വേദനിപ്പിക്കുന്നു എന്ന് നടി അന്ന രാജൻ. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അന്നയുടെ നൃത്ത വിഡിയോയുടെ താഴെ വന്ന കമന്റുകളില്‍ പ്രതികരിക്കുകയായിരുന്നു താരം. വിഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് വെച്ച്‌ ഇത്തരം കമന്റുകള്‍ ചെയ്ത് വേദനപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞു.

ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖമുള്ളതുകൊണ്ട് ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കുമെന്നും മുഖം വീർക്കുകയും സന്ധികളില്‍ നീർവീക്കവും വേദനയും ഉണ്ടാകുമെന്നും അന്ന പറയുന്നു. അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വിഡിയോകള്‍ കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ടന്നും നടി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group