Home Featured അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു, വധു ഐപിഎല്‍ ടീം ഉടമ കാവ്യ മാരൻ; റിപ്പോര്‍ട്ട്

അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു, വധു ഐപിഎല്‍ ടീം ഉടമ കാവ്യ മാരൻ; റിപ്പോര്‍ട്ട്

by admin

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. സണ്‍ ടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരൻ ആണ് വധുവെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.എന്നാല്‍ ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ കഴിഞ്ഞ വർഷംതന്നെ വാർത്തകള്‍ പ്രചരിച്ചിരുന്നു.

ഇരുവരേയും ഒന്നിച്ച്‌ പല സ്ഥലങ്ങളിലും കണ്ടതോടെയാണ് ഈ വാർത്തകള്‍ വന്നത്. സണ്‍ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. 2018-ലാണ് അവർ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ചുമതലയേല്‍ക്കുന്നത്. അതിനുശേഷം ടീമിന്റെ മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു.ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.

ഈ ചിത്രത്തിനുവേണ്ടി അനിരുദ്ധ് സംഗീതം നല്‍കിയ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനം വൻ ഹിറ്റായിരുന്നു. അജിത് നായകനായ വിടാമുയർച്ചിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

കര്‍ണാടകയില്‍ ഇനി ബൈക്ക് ടാക്സി ഇല്ല; ജൂണ്‍ 16 മുതല്‍ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് നിരോധനം

കർണാടകയില്‍ ബൈക്ക് ടാക്സി സർവീസുകള്‍ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ച്‌ കൊണ്ടുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു.ഇതോടെ കർണാടകയിലെമ്ബാടും ബൈക്ക് ടാക്സി നിരോധനം നിലവില്‍ വരും. ജൂണ്‍ 15 നകം എല്ലാ ബൈക്ക് ടാക്സികളും പിൻവലിക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ റാപ്പിഡോയും ഉബറും ഓലയും അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ബൈക്ക് ടാക്‌സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതു വരെ അവയ്ക്ക് നിരോധനം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.

ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ബൈക്ക് ടാക്സി നിരോധന ഉത്തരവ് ശരിവച്ചത്. വാഹനങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും ശരിയായ പെർമിറ്റുകളുള്ള വാഹനങ്ങള്‍ മാത്രമേ വാടകയ്ക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഉപയോഗിക്കാറുള്ളൂ എന്നുമായിരുന്നു വിവിധ കമ്ബനികളുടെ വാദം. എന്നാല്‍ ഇവ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ നിലപാട്.പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ, റാപ്പിഡോ, ഊബർ ഉള്‍പ്പെടെയുള്ള നിരവധി ആപ്പ് അധിഷ്ഠിത ബൈക്ക് ടാക്സി സർവീസുകള്‍ നടത്തുന്ന 1.5 ലക്ഷം ഡ്രൈവര്‍മാരെ ബാധിക്കും.

ബെംഗളൂരു പോലുള്ള ഗതാഗതക്കുരുക്ക് കൂടിയ നഗരങ്ങളില്‍, താങ്ങാനാവുന്നതും വേഗമുള്ളതുമായ യാത്രാ വഴികളായി ചെലവ് കുറഞ്ഞ ഈ സർവീസുകള്‍ വളരെ ജനപ്രിയമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group